Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കേരളത്തെ കടന്ന് പിടിച്ച ഭീകര വൈറസ്! ഭയപ്പെടുന്നത് എന്തിനെ? രാജ്യത്ത് കോവിഡില്ല; കണ്ടെത്തിയതെന്ത്?

18 JANUARY 2023 11:05 PM IST
മലയാളി വാര്‍ത്ത

പൊതുസ്ഥലത്തും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഉള്‍പ്പെടെ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധന ഇല്ലാഞ്ഞിട്ടും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത് എന്തിനുവേണ്ടി എന്ന ചോദ്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. വാഹനങ്ങളിലും പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലുമാണ് കേരളത്തില്‍ ഒരു മാസത്തേക്കു വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത്.

എന്നാല്‍ സംസ്ഥാനത്തടക്കം 50ല്‍ താഴെ കേസുകള്‍ മാത്രമാണ് ദിനം പ്രതി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതു ജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരുകളിലും മാസ്ക് ധരിക്കണം. വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്കോ മുഖാവരണമോ ധരിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

രാജ്യത്ത് തന്നെ 89 പേര്‍ക്കാണു കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.05% വും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.09%വുമാണ്. നിലവില്‍ ഇന്ത്യയെമ്പാടും 2,035 പേരാണു കോവിഡ് ചികിത്സയിലുള്ളത്. ആകെ രോഗ ബാധിതരുടെ 0.01% പേരാണു നിലവില്‍ ചികിത്സയിലുള്ളത്.

നിലവിലെ രോഗമുക്തി നിരക്ക് 98.8% വുമാണ്. വളറെ മികച്ച പ്രതിരോധ പ്രവർത്തനമാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇന്ത്യയിൽ. ചൈനയിലും മറ്റും ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. അതിനിടയിലാണ് പ്രതീക്ഷ ഉയർത്തി ഇന്ത്യ ആരോ​ഗ്യ മേഖലയിൽ കരുത്താർജ്ജിക്കുന്നത്. രാജ്യത്ത് ഇതിനകം ആകെ 4,41,48,472 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്.

രാജ്യ വ്യാപകമായി ഇതുവരെ 220.17 കോടി വാക്‌സിന്‍ ഡോസ് നല്‍കിയിട്ടുണ്ട്. 95.14 കോടി രണ്ടാം ഡോസും 22.46 കോടി മുന്‍കരുതല്‍ ഡോസുമാണ് ഉൾക്കൊള്ളുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മാസ്‌ക് നിര്‍ബന്ധമാക്കേണ്ട സാഹചര്യമുണ്ടായിരുന്നോ എന്ന സംശയമാണ് പലരും ഉയർത്തുന്നത്. സാനിറ്റൈസറും നിരബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവടങ്ങളിൽ കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസറോ സോപ്പോ നൽകണം.

പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു. മാസ്‌ക് അടക്കം ശീലമാക്കണമെന്നു കേന്ദ്രം നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്‌കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്നും നിര്‍ദേശിച്ചത്.

കൊവിഡിൻ്റെ പുതിയ വകഭേദമ കണ്ടെത്തിയതിന് പിന്നാലെ ദേശീയ തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് കേരളം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറിയാണ് നിർണായക ഉത്തരവ് പുറത്തിറക്കിയത്. ജനുവരി 12 മുതല്‍ 30 ദിവസത്തേക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടായിരിക്കും.

ഒമിക്രോണ്‍ ഉപവകഭേദം ബിഎഫ്.7 ആണ് നിലവില്‍ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ക്ക് പിന്നിലുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ ഗസറ്റ് വിജ്ഞാപനം യുക്തിഹീനമാണെന്നും ഈ സമയത്ത് ഇത്തരത്തിലൊരു നിര്‍ദ്ദേശം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും ആരോഗ്യവിദഗ്ധരില്‍ ചിലർ അഭിപ്രായപ്പെടുന്നു.

മാസ്‌ക് ഉപയോഗിച്ചിരുന്ന ഘട്ടങ്ങളില്‍ സംസ്ഥാനത്തു പകര്‍ച്ച വ്യാധികളിലടക്കം വന്‍ കുറവുണ്ടായിരുന്നുവെന്നും മാസ്‌ക് ശീലമാക്കുന്നത് നല്ലതാണെന്നും ആരോഗ്യവിദ്ഗധര്‍ പറയുന്നു. ഇപ്പോൾ ​ഗുരുതരമായ പനിയും ചുമയും ജലദോഷവും ഒക്കെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് മാസ്ക് ഉപയോ​ഗിക്കുന്നത് ഒരു പരിധി വരെ നന്നായിരിക്കും എന്നാണ് ആരോ​ഗ്യ പ്രവർത്തകർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (48 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends