Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പാലയിൽ തമ്മിലടിച്ച് മുന്നണി നേതാക്കൾ! CPMന്റെ കസേര എന്തുവന്നാലും തട്ടപ്പറിക്കും! ചരിത്രത്തില്‍ ആദ്യമായി തീരുമാനം വൈകി

18 JANUARY 2023 11:31 PM IST
മലയാളി വാര്‍ത്ത

പാലായുടെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായാണ് ചെയർമാൻ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത്. പാർട്ടിക്ക് ആദ്യമായി പാലാ നഗരസഭയുടെ ചെയർമാൻ സ്ഥാനം ലഭിക്കുമ്പോൾ കൗൺസിലറായി വർഷങ്ങളായി പ്രവർത്തന പരിചയമുള്ള ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിക്കണമെന്നാണ് സി.പി.എം. ആഗ്രഹിക്കുന്നത്. പക്ഷേ നഗരസഭാ അധ്യക്ഷ സ്‌ഥാനത്തെ കുറിച്ചുള്ള വിഷയത്തിൽ കേരളാ കോണ്‍ഗ്രസ് (എം)മായി നേരത്തേ സി.പി.എം ഇടഞ്ഞിരുന്നു.

ചെയർമാൻ സ്ഥാനം പങ്കുവയ്ക്കുന്ന പതിവുണ്ടായിരുന്നില്ല. മുന്നണി ധാരണ പ്രകാരം ചെയർമാൻ സ്ഥാനം സി.പി.എമ്മുമായി പങ്കുവയ്ക്കുവാൻ പാർട്ടി തയ്യാറാണെങ്കിലും ഒരു വ്യക്തിയെ പരിഗണിക്കുന്നതിനോടാണ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.

ഏറ്റവും ഒടുവിൽ കടുത്ത നിലപാടിലേക്ക്‌ കടക്കുന്നു എന്ന സൂചനയും ലഭിക്കുകയാണ്. മുന്നണി ധാരണയുടെ ഭാഗമായി, നഗരസഭാധ്യക്ഷനായി സി.പി.എം ജില്ലാ കമ്മറ്റി നിര്‍ദേശിച്ച ബിനു പുളിക്കക്കണ്ടത്തെ എന്ത് സംഭവിച്ചാലും അംഗീകരിക്കില്ലെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി നിലപാട് കടുപ്പിച്ചതോടൊണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധം ഇപ്പോൾ കൂടുതൽ വഷളായത്‌. കേരള കോൺഗ്രസ് പ്രതിനിധിയായിരുന്ന ആന്റോ ജോസ് രാജിവെച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കേണ്ടിവന്നത്.

സി.പി.എം. സ്ഥാനാർഥിയായി പരിഗണിക്കുന്ന ബിനു പുളിക്കക്കണ്ടത്തോടുള്ള കേരള കോൺഗ്രസിന്റെ എതിർപ്പാണ് ഭിന്നതയ്ക്ക് കാരണം. ജില്ലാതലത്തിൽ ഇരുപാർട്ടികളുടെയും നേതാക്കൾ ചർച്ചചെയ്തിട്ടും തീരുമാനമാകാത്ത സാഹചര്യത്തിൽ വിഷയം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തർക്കങ്ങളില്ലെന്നാണ് ഇരുപാർട്ടികളുടെയും ഔദ്യോഗിക നിലപാട്..

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ 15-നു സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ മന്ത്രി വി.എന്‍. വാസവന്‍, ജില്ലാ സെക്രട്ടറി എ.വി. റസല്‍, പാലാ ഏരിയാ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ കേരളാ കോണ്‍ഗ്രസ്‌ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ ജോസ്‌ കെ. മാണി പങ്കെടുക്കുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും പകരമെത്തിയതു ജില്ലാ പ്രസിഡന്റ്‌ ലോപ്പസ്‌ മാത്യുവാണ്‌. മുന്നണി ധാരണപ്രകാരം ഒരു വര്‍ഷത്തേക്കു സി.പി.എമ്മിനു ലഭിക്കുന്ന ഊഴത്തില്‍ ബിനുവിനെ നഗരസഭാധ്യക്ഷനാക്കാനുള്ള ജില്ലാ കമ്മറ്റി തീരുമാനം യോഗത്തില്‍ അറിയിച്ചു.

എന്നാല്‍, ബിനുവിനെ അംഗീകരിക്കില്ലെന്നും മറ്റൊരാളെ നിര്‍ദേശിക്കാനും ലോപ്പസ്‌ ആവശ്യപ്പെട്ടു. മുന്നണി ബന്ധം നിലനിര്‍ത്താനായി ഈ വിട്ടുവീഴ്‌ച വേണ്ടി വന്നാല്‍ ഭാവി തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ്‌ ഇതിന്റെ തിരിച്ചടി നേരിടേണ്ടി വരുമെന്നുള്ള താക്കീതാണ് സി.പി.എം നേതാക്കൾ നൽകിയത്.

ബുധനാഴ്ച ചെയർമാൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസൽ അറിയിച്ചു. ചെയർമാൻ സ്ഥാനാർഥിയെ സി.പി.എം. പ്രഖ്യാപിക്കുമെന്നും കേരള കോൺഗ്രസിന് ഇതു സംബന്ധിച്ച് തർക്കമില്ലെന്നും നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ആന്റോ ജോസും പറഞ്ഞു.

മുൻപ് കോൺഗ്രസ് നേതാവായിരുന്ന ബിനു പിന്നീട് ബി.ജെ.പി. പാലാ നിയോജകമണ്ഡലം പ്രസിഡന്റായി. 2019-ലെ പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യുമായുള്ള അഭിപ്രായവ്യത്യാസംമൂലം സി.പി.എമ്മിൽ ചേർന്നു. സി.പി.എം. ചിഹ്നത്തിലാണ് കഴിഞ്ഞതവണ വിജയിച്ചത്.

ബിനു പുളിക്കക്കണ്ടത്തിന് മാണി സി.കാപ്പൻ എം.എൽ.എ. അടക്കമുള്ള യു.ഡി.എഫ്. നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും കേരള കോൺഗ്രസ് കരുതുന്നു. നഗരസഭയുടെ പ്രവർത്തനത്തിൽ യു.ഡി.എഫിന്റെ സ്വാധീനമുണ്ടാകുമെന്നാണ് കേരള കോൺഗ്രസ് നേതാക്കളുടെ ആശങ്ക.

നീണ്ട ഏഴു പതിറ്റാണ്ടിനിടെ ചരിത്ര നേട്ടമാണ് ഇപ്പോൾ സിപിഎമ്മിന് വന്നുചേർന്നിരിക്കുന്നത്. 75 വര്‍ഷത്തിനിടെ പാലാ നഗരസഭയില്‍ സി.പി.എമ്മിന്‌ ആദ്യമായി ലഭിക്കുന്ന അധ്യക്ഷ പദവി നഷ്‌ടപ്പെടുന്ന സാഹചര്യം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താൻ ഒട്ടും തന്നെ സാധിക്കില്ല എന്ന നിലപാട് കടുപ്പിച്ചാണ് നേതാക്കള്‍ നിലകൊള്ളുന്നത്.

എന്നിട്ടും കേരളാ കോണ്‍ഗ്രസ്‌ (എം) വഴങ്ങാതിരുന്നതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. തുടര്‍ന്ന്‌, ഇന്നലെ സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ നേതൃത്വത്തില്‍ പാലായില്‍ ഏരിയാ, ലോക്കല്‍ കമ്മറ്റി ഭാരവാഹികളുടെ യോഗം ചേര്‍ന്ന്‌ ബിനുവിനെ വീണ്ടും ഏകകണ്‌ഠമായി നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ ബാഗമായി മറ്റ് പൊട്ടിത്തെറികൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് കരുതുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് പാലാ നഗരസഭാ കൗൺസിൽ യോഗത്തിനിടയിൽ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് എം. അംഗമായ ബൈജു കൊല്ലംപറമ്പിലുമായുണ്ടായ സംഘർഷം മുന്നണിയിൽ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. ജില്ലയിൽ ഇടതുമുന്നണിയിൽ തർക്കത്തിലുണ്ടായിരുന്ന പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനം എന്നിവയിൽ തീർപ്പായി. പാറത്തോട്ടിൽ കേരള കോൺഗ്രസ് പ്രസിഡന്റ് പദം ഒഴിഞ്ഞു.

ഇനി സി.പി.ഐ.യ്ക്കാണ് ഊഴം. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് ഒഴിയും. രാജി ഉടൻ നൽകും. അടുത്ത ഊഴം സി.പി.ഐ.യ്ക്കാണ്. നേരത്തേ കേരള കോൺഗ്രസിനോട് അങ്ങേയറ്റം എതിർപ്പ് പ്രകടിപ്പിച്ചത് സിപിഐയായിരുന്നു. ഈ പ്രശ്നങ്ങൾ ഒക്കെ മുന്നിൽ കണ്ടിട്ടായിരുന്നു അന്ന് എതിർപ്പറിയിച്ചത് എന്ന നിലപാടിലാണ് നേതാക്കൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (47 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends