ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും... 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭ സമ്മേളനം തുടങ്ങുന്നത്

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭ സമ്മേളനം തുടങ്ങുന്നത്.
കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിനു എതിരായ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകാനിടയുണ്ട്.കേന്ദ്രത്തിന് എതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല.
അതേസമയം വെള്ളക്കരം കൂട്ടാനായി എല്‍ഡിഎഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ആണ് നീക്കം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബില്‍ ക്യാബിനറ്റില്‍ ചര്‍ച്ചക്ക് വരുമോയെന്നും വ്യക്തതയില്ല.
" f
https://www.facebook.com/Malayalivartha
























