Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കലിപ്പ് തീരുന്നില്ല... സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും എടുക്കുന്ന തീരുമാനം ചട്ടവിരുദ്ധമോ എന്ന് പരിശോധിക്കാന്‍ ഗവര്‍ണറുടെ നീക്കം; സമിതികള്‍ എടുക്കുന്ന ചട്ടവിരുദ്ധ തീരുമാനങ്ങള്‍ മരവിപ്പിക്കാനോ മാറ്റം വരുത്താനോ ചാന്‍സലര്‍ക്ക് അധികാരം

19 JANUARY 2023 08:09 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കളത്തിലിറങ്ങുകയാണ്. ഗവര്‍ണറെ പരോക്ഷമായി തടയാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിക്കുന്നു. സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും എടുക്കുന്ന തീരുമാനം ചട്ടവിരുദ്ധമോ എന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിശോധിക്കും. ചട്ട വിരുദ്ധമെന്നു ബോധ്യപ്പെട്ടാല്‍ റദ്ദാക്കും.

വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിന്റെ അധികാരത്തില്‍ ഈ രണ്ടു സമിതികളും ഇടപെട്ടോ എന്നു പരിശോധിക്കും.വിസിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സിന്‍ഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചതിനെപ്പറ്റിയും ഗവര്‍ണര്‍ക്കു വിസി അയയ്ക്കുന്ന കത്തുകള്‍ സിന്‍ഡിക്കറ്റിന്റെ അംഗീകാരത്തിനു നല്‍കണമെന്ന തീരുമാനത്തെപ്പറ്റിയും വിസിയുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ പരിശോധിക്കും. സമിതികള്‍ എടുക്കുന്ന ചട്ടവിരുദ്ധ തീരുമാനങ്ങള്‍ മരവിപ്പിക്കാനോ മാറ്റം വരുത്താനോ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. ആ തീരുമാനം എടുക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട സമിതിയുടെയോ ഉദ്യോഗസ്ഥരുടെയോ വിശദീകരണം വാങ്ങണം.

അതേസമയം യുജിസി ചട്ടം ലംഘിച്ചു നിയമനമെന്ന പേരില്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍.മധുസൂദനന്‍ തിരക്കിട്ട് അധ്യാപക നിയമനം നടത്തുന്നുവെന്ന് ആരോപിച്ചും അതു തടയണമെന്ന് ആവശ്യപ്പെട്ടും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. 2018 സെപ്റ്റംബറില്‍ മധുസൂദനനെ മുന്‍കാല പ്രാബല്യത്തോടെ പ്രഫസറായി നിയമിച്ചെന്നു കാണിക്കുന്ന രേഖയും അവര്‍ പുറത്തു വിട്ടു. രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് അസിസ്റ്റന്റ് പ്രഫസര്‍മാരുടെ നിയമനം തിരക്കിട്ടു നടത്താന്‍ വിസി തയാറായതെന്ന് കമ്മിറ്റി ആരോപിച്ചു. 20 ന് മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍മാരുടെ ഇന്റര്‍വ്യൂ നിശ്ചയിച്ചിട്ടുണ്ട്. .

പ്രഫസര്‍ പ്രമോഷന് രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി മധുസൂദനനെ സ്ഥാനക്കയറ്റത്തിന് അയോഗ്യനാണെന്ന് കണ്ടെത്തിയെന്നും അതവഗണിച്ച സിന്‍ഡിക്കറ്റ് മറ്റൊരു സിലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു 2004 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രഫസറായി പ്രമോഷന്‍ നല്‍കിയെന്നുമാണ് ആരോപണം.

മധുസൂദനന് 2004 മുതല്‍ നല്‍കിയ പ്രഫസര്‍ പ്രമോഷന്‍ പുനഃപരിശോധിക്കണമെന്നും പിരിച്ചുവിടല്‍ നോട്ടിസ് കൈപ്പറ്റിയ വിസി അധ്യാപക നിയമനം നടത്തുന്നത് തടയണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍, സെക്രട്ടറി എം.ഷാജര്‍ഖാന്‍ എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കും. ഗവര്‍ണരുടെ നടപടി നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ആവശ്യം. എന്നാല്‍ താന്‍ നാമനിര്‍ദേശം ചെയ്ത സെനറ്റംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന് ഗവര്‍ണര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ സെനറ്റംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വാദം നടക്കവെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം നോട്ടീസ് നല്‍കിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ മറുപടി കോടതി തേടിയിട്ടുണ്ട്. അതേസമയം, കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ വെച്ചതിനെ ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തെങ്കിലും മിനുട്‌സില്‍ വിസി സിസ തോമസ് ഒപ്പിടാനിടയില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കെടിയു സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിസി ഒറ്റപ്പെട്ട നിലയിലായിരുന്നു. സര്‍വകലാശാലകളുടെ ദൈനംദിന കാര്യങ്ങള്‍ക്ക് വിസിയെ സഹായിക്കാനെന്ന പേരിലാണ് പി കെ ബിജു അധ്യക്ഷനായി നാലംഗ ഉപസമിതിയെ വെച്ചത്. സര്‍ക്കാറിനെ മറികടന്ന് ഗവര്‍ണര്‍ നിയമിച്ച സിസ തോമസിനെ നിയന്ത്രിക്കല്‍ തന്നെയാണ് യഥാര്‍ത്ഥലക്ഷ്യം. ഇത് മുന്നില്‍ കണ്ടാണ് ഗവര്‍ണറുടെ നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (46 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends