Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കേരള ഡെന്റല്‍ കൗണ്‍സിലിന്റെ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റിലെ ആശയങ്ങള്‍ ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

19 JANUARY 2023 07:19 AM IST
മലയാളി വാര്‍ത്ത

കേരള ഡെന്റല്‍ കൗണ്‍സിലിന്റെ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റിലെ ആശയങ്ങള്‍ ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദന്ത ചികിത്സാ മേഖലയില്‍ വലിയൊരു മുന്നേറ്റം ഈ കാലയളവില്‍ ഉണ്ടാക്കുവാന്‍ ആയിട്ടുണ്ടെങ്കിലും, ഈ മേഖലയ്ക്ക് കൂടുതല്‍ പ്രചരണവും ഔന്നത്യവും നല്‍കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ദന്ത ചികിത്സാ മേഖലയുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കേരള ഡെന്റല്‍ കൗണ്‍സിലിന്റെ ആജീവനാന്ത പുരസ്‌കാര ദാനവും, ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ദന്ത ചികിത്സകള്‍ വിദേശത്ത് ചിലവേറിയതായതിനാലും നമ്മുടെ നാട്ടില്‍ കുറഞ്ഞ ചിലവില്‍ മികച്ച നിലവാരത്തിലുള്ള ദന്ത ചികിത്സകള്‍ ലഭ്യമായതിനാലും വിദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ നമ്മുടെ നാട്ടില്‍ വന്ന് ദന്തചികിത്സ ചെയ്തുപോകുന്ന ഒരു സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യം എങ്ങനെ ദന്ത ചികിത്സാ മേഖലയ്ക്കും, പൊതുജന ആരോഗ്യ മേഖലയ്ക്കും, സംസ്ഥാനത്തിനും ഗുണകരമായി ഉപയോഗിക്കാനാവും എന്ന് ചര്‍ച്ച ചെയ്തിരുന്നു. ഇതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയില്‍ ദന്ത ഡോക്ടര്‍മാര്‍ക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2020 വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരം ഡോ. ബാബു മാത്യുവിനും, 2021 വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരം ഡോ.കെ. ജോര്‍ജ് വര്‍ഗീസിനും മന്ത്രി സമ്മാനിച്ചു. ദന്ത ചികിത്സാ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ മഹത്തായ സേവനങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഇരുവരെയും ആജീവനാന്ത പുരസ്‌കാരത്തിന് കൗണ്‍സില്‍ തെരഞ്ഞെടുത്തത്.

കേരള ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു. കേരള ഡെന്റല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. ആര്‍. അരുണ്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ഡോ. ഷിബു രാജഗോപാല്‍, ഡോ. ആന്റണി തോമസ്, ഡോ. സുമോദ് മാത്യു, ഡോ. സാബു. ജെ. കുര്യന്‍, മുന്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഷാജി. കെ. ജോസഫ്, ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. അനീറ്റ ബാലന്‍, തിരുവനന്തപുരം ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ടി ബീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരള ദന്തല്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ. ടെറി തോമസ് ഇടത്തൊട്ടി കൃതഞ്ജത പറഞ്ഞു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (47 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends