തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ മോഷണം നടത്തിയ നാടോടി യുവതി പിടിയില്‍.....

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ മോഷണം നടത്തിയ നാടോടി യുവതി പിടിയില്‍..... തമിഴ്‌നാട് സ്വദേശിനി കാമാക്ഷി (40) ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ് കിളിമാനൂരില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു നിലമേല്‍ പകരുകോണത്ത് കിഴക്കുംകര വീട്ടില്‍ സുഭദ്രയുടെ ബാഗില്‍ നിന്നും 2500 രൂപ അപഹരിച്ച കേസിലാണ് കാമാക്ഷി പിടിക്കപ്പെട്ടത്.
പിടിയിലായ കാമാക്ഷി പല പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളില്‍ പ്രതിയാണ് എന്ന് കിളിമാനൂര്‍ പൊലീസ് . പ്രതിയായ കാമാക്ഷിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡിലാക്കി.
" fr
https://www.facebook.com/Malayalivartha
























