നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍,പാലാ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം....17 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിലെ പ്രിന്‍സിന് ആറ് വോട്ടുകളാണ് ലഭിച്ചത്... ആകെ 26 അംഗ കൗണ്‍സിലില്‍ 25 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ഒരു വോട്ട് അസാധുവായി..

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാലാ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം. എല്‍.ഡി.എഫിലെ ജോസിന്‍ ബിനോക്ക് 17 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിലെ പ്രിന്‍സിന് ആറ് വോട്ടുകളാണ് ലഭിച്ചത്. ആകെ 26 അംഗ കൗണ്‍സിലില്‍ 25 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ഒരു വോട്ട് അസാധുവായി.നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന് തുടക്കം മുതല്‍ താല്‍പ്പര്യം. കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് സിപിഎം വഴങ്ങിയത്.
ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേസമയം അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാണി ഗ്രൂപ്പുകാര്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























