കൊച്ചി പാലാരിവട്ടത്ത് വയോധികയ്ക്കു നേരെ മുളക് സ്പ്രേ അടിച്ച് മോഷണം... രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം, മോഷ്ടാവിനായി തിരച്ചില്‍ ആരംഭിച്ചു

കൊച്ചി പാലാരിവട്ടത്ത് വയോധികയ്ക്കു നേരെ മുളക് സ്പ്രേ അടിച്ച് മോഷണം... രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം, മോഷ്ടാവിനായി തിരച്ചില്‍ ആരംഭിച്ചു.
ബൈക്കിലെത്തിയ ആളാണ് വയോധികയ്ക്കു നേരെ മുളകു സ്പ്രേ അടിച്ച് മാല കവര്‍ന്നത്. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിന് സമീപത്തു വെച്ചാണ് സംഭവം നടന്നത്.
അഞ്ചുമന നേതാജി റോഡില്‍ താമസിക്കുന്ന ലില്ലിയുടെ രണ്ടു പവന്റെ മാലയാണ് കവര്‍ന്നത്. രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. പാലാരിവട്ടം പൊലീസ് സിസിടിവി പരിശോധിച്ച് മോഷ്ടാവിനായി തിരച്ചില്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha
























