Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

 ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പോലീസ് ഒത്തുകളിച്ചതായി കോടതി രേഖകള്‍

19 JANUARY 2023 02:14 PM IST
മലയാളി വാര്‍ത്ത

ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ഒത്തുകളിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കി. പേട്ട പോലീസ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിബു ഡാനിയേല്‍ മുമ്പാകെ ജനുവരി 13 ന് സമര്‍പ്പിച്ച എഫ് ഐ ആറിലാണ് പോലീസ് കള്ളക്കളി വെളിച്ചത്ത് വന്നത്. ഓംപ്രകാശിനെ എട്ടാം പ്രതിയാക്കിയെടുത്തെന്ന് മാധ്യമങ്ങളോട് വീമ്പു പറഞ്ഞ എഫ് ഐ ആര്‍ നശിപ്പിച്ചു കളഞ്ഞ് പേട്ട സി ഐ മറ്റൊരു പുതിയ എഫ് ഐ ആര്‍ പേട്ട പോലീസ്‌ക്രൈം 17/2023 ആയി കോടതിയില്‍ ഹാജരാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

അതേ സമയം അറസ്റ്റ് ചെയ്യപ്പെട്ട ഓം പ്രകാശിന്റെ ഡ്രൈവര്‍ സല്‍മാന്‍ ഷായടക്കം 5 പ്രതികള്‍ക്ക് കോടതി പ്രൊഡക്ഷന്‍ വാറണ്ട് അയച്ചു. ഒന്നു മുതല്‍ 5 വരെ പ്രതികളായ മുഹമ്മദ് ഇബ്രാഹിം റാവുത്തര്‍ എന്ന ഇബ്രു (27) , ബാദുഷ മകന്‍ സല്‍മാന്‍ ഷാ ,മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകര്‍ രാജു മകന്‍ സുബ്ബുരാജ് എന്ന സുബ്ബു , നിയമ വിദ്യാര്‍ത്ഥി അഭിലാഷ് എന്നിവരെ ജയിലില്‍ നിന്നും ഹാജരാക്കേണ്ടത്.

20 ന് (വെള്ളിയാഴ്ച) ജില്ലാ ജയില്‍ സൂപ്രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കണം

5 പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.

കൃത്യത്തിനുപയോഗിച്ച കാര്‍ ഓം പ്രകാശിന്റെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സംഘത്തില്‍ ഓം പ്രകാശമുണ്ടായിരുന്നുവെന്ന വെട്ടേറ്റ ബില്‍ഡേഴ്‌സ് ഉടമ നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ എട്ടാം പ്രതിയാക്കി കേസെടുത്തതെന്ന് പോലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്കിലും ഓംപ്രകാശിനെ കുറവ് ചെയ്ത് 5 പ്രതികളെ മാത്രം പ്രതിപ്പട്ടികയില്‍ ചേര്‍ത്താണ് പേട്ട പോലിസ് എഫ് ഐ ആര്‍.രജിസ്റ്റര്‍ ചെയ്തത്. പോലിസ് - ഗുണ്ടാ മാഫിയ ബന്ധം വെളിവാക്കുന്നതാണ് പോലീസ് ഒത്തു കളിയിലൂടെ വെളിവാകുന്നത്.

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍. ജനുവരി 8 ന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ വെച്ച് നാലംഗ സംഘത്തെ ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ചത്. മുട്ടട സ്വദേശി നിധിന്‍ സുഹൃത്തുക്കളായ ടിറ്റു, പ്രവീണ്‍, ആദിത്യ എന്നിവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ അക്രമികള്‍ സഞ്ചരിച്ച കാറിടിക്കുകയും പിന്നാലെ ഇവരെ ആക്രമിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമിസംഘം വാഹനത്തിനുള്ളില്‍ വെച്ച് തന്നെ ഇവരെ വെട്ടുകയായിരുന്നു. ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് വെട്ടേറ്റവര്‍ പേട്ട പൊലീസിന് നല്‍കിയ മൊഴി.

ഓം പ്രകാശും നിധിനും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി പിരിഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഓംപ്രകാശിന്റെ സുഹൃത്തായ ആരിഫിന്റെ വീട്ടില്‍ ജനുവരി 7 ന് നിധിനും സംഘവും കയറി ഭീഷണിപ്പെടുത്തി. ഇതിന് മ്യൂസിയം പൊലീസ് കേസെടുക്കുകയും പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടത്തുകയും ചെയ്യുമ്പോഴാണ് നിധിനെയും സംഘത്തെയും വെട്ടിയത്.


പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തില്‍ അക്രമിസംഘം സഞ്ചരിച്ച കാര്‍ ജനുവരി 12 ന് പൊലീസ് കണ്ടെത്തി. ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിക്കുന്ന ഫ്‌ലാറ്റിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ഇതോടെ പാറ്റൂര്‍ ആക്രമണത്തില്‍ ഓംപ്രകാശിന്റെ പങ്ക് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം റാവുത്തറുമായി തെളിവെടുത്തു. മറ്റൊരു പ്രതി സല്‍മാന്റെ അച്ഛന്റെ പേരിലുള്ളതാണ് കാര്‍.



തലസ്ഥാനത്ത് കുപ്രസിദ്ധി ആര്‍ജിച്ച ഗുണ്ടാനേതാവാണ് ഓം പ്രകാശ്. എന്നാല്‍ സമീപകാലത്ത് അക്രമസംഭവങ്ങളിലൊന്നും ഓം പ്രകാശ് സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ ജയില്‍ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പാറ്റൂരില്‍ വെച്ച് ബില്‍ഡേഴ്‌സ് ഉടമ നിധിനെ ഓം പ്രകാശ് അടക്കം എട്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്.





ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ചേരിതിരിഞ്ഞുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിധിന്റെ കീഴിലും ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. നിധിനും സുഹൃത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖര്‍, ആദിത്യ എന്നിവര്‍ ഇന്നോവ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഓം പ്രകാശിന്റെ കൂട്ടത്തിലുള്ള ആരിഫിന്റെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്.
നിധിനെയം സംഘത്തെയും വെട്ടിയ ശേഷം അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (47 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends