കോട്ടയത്ത് കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം : രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോട്ടയം മണര്‍കാടിൽ കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചടിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ഗുഡ് ഷെപ്പേര്‍ഡ് റോഡ് ഒഴത്തില്‍ ലെയിനില്‍ കുന്നേല്‍ രഞ്ജിത്ത് (22) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനു മണര്‍കാട് നാലുമണിക്കാറ്റിലായിരുന്നു അപകടം നടന്നത്. ഇന്നലെ മണര്‍കാട് ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകുകയായിരുന്നു സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടമായി റോഡിന്റെ എതിര് ദിശയിലേക്കു പാഞ്ഞുകയറി മരത്തില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
അപകടത്തിൽ രഞ്ജിത്തിന്റെ ഒപ്പമുണ്ടായിരുന്ന വടവാതൂര്‍ കളത്തിപ്പടി ഉണ്ണിക്കുന്ന് കിളിയന്തറ ഷിജിന് ജോണ്സണ് (22), വടവാതൂര്‍ തടത്തില്‍ ജ്യോതിഷ് ജോസഫ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാൽ ഉടനെ മണര്‍കാട് പൊലീസ് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രഞ്ജിത്ത് മരണപ്പെടുകയായിരുന്നു. രഞ്ജിത്തിന്റെ പിതാവ് : രമേശന്, മാതാവ് : രാജി. സഹോദരി: രേഷ്മ. സംസ്കാരം നടത്തി.
https://www.facebook.com/Malayalivartha
























