കോഴിക്കോട് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇന്നലെ രാത്രിയാണ് മരിച്ചത്. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു എന്ന മോനൂട്ടനാണ് (29) മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
മുയിപ്പോത്ത് പനച്ചോട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ ആണ് സനുവിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു. ബാബുവിന്റെയും സൗമിനിയുടെയും മകനാണ് സനു. നീതു സഹോദരിയാണ്.
https://www.facebook.com/Malayalivartha
























