Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

യൂത്ത് കോണ്‍ഗ്രസിനെ മലര്‍ത്തി യടിച്ച യൂത്ത് ലീഗ്, കുഞ്ഞാലി ക്കുട്ടിയുടെ ഇടത് പ്രേമത്തിന് അടിവാങ്ങി മറുപടി.

19 JANUARY 2023 02:17 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയാതായിരുന്നു ലീഗിനെ പറ്റിയുള്ള സിപിഎമ്മിന്റെ പ്രസ്ഥാവനകളാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ലീഗ് മതേതര പാര്‍ട്ടിയാണെന്നും ലീഗിന് വര്‍ഗ്ഗീയത ഇല്ലെന്നും പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഗോവിന്ദന്‍ അനവസരത്തിലാണ് പ്രസ്താവന നടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞെങ്കിലും സിപിഎം അത് കരുതിക്കൂ്ട്ടി നടത്തിയ പ്രസ്താവനയായിരുന്നു. സിപിഎം ന്റെ നേതാക്കളും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ എല്‍ഡിഎഫ് പ്രവേശനത്തിന് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രസതാനവയും വന്നതെന്ന് കാര്യം പിന്നീട് പുറത്തായി.

ഇടത് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സേവ് കേരളാ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍  പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസിനു നേരെ കുപ്പിയും കോണ്‍ക്രീറ്റ് ചീളുകളും വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസ് മനഃപൂര്‍വം പ്രശ്‌നം സൃഷ്ടിച്ചെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. എന്നാല്‍ ൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്..

 പോലീസിനുനേരെ കുപ്പിയും ചെരുപ്പുമുള്‍പ്പെടെ വലിച്ചെറിയുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് പോലീസ് നടപടികളിലേക്ക് നീങ്ങിയത്. ആദ്യം പോലീസ് ലാത്തി വീശുകയും പിന്നാലെ കണ്ണീര്‍ വാതക ഷെല്ലുകള്‍ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്നും പോലീസിനുനേരെ കല്ലേറുണ്ടായി. കുപ്പിയും കമ്പും വലിയ കോണ്‍ക്രീറ്റ് ചീളുകളും ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകോപനം. തിരഞ്ഞെടുപ്പിന് മുമ്പ് 20 ലക്ഷം തൊഴിലുകള്‍ വാഗ്ദാനംചെയ്ത എല്‍.ഡി.എഫ്. വാഗ്ദാനത്തിന്റെ ഒരു ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല, പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം, ഖജനാവ് കാലിയാകുന്നു, സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂര്‍ത്തിന് കുറവില്ല തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

ഇപിയ്‌ക്കെതിരെ വൈദേഹം റിസോര്‍ട്ട് വിവാദം ഉയര്‍ന്നപ്പോള്‍ അത് വ്യക്തിപരമായ വിഷയം എന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയത് ഏറെ ചര്‍ച്ചയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഒഴിഞ്ഞു മാറല്‍ ഇ.പി.ജയരാജന്റൈ പേരിലെ അഴിമതി ആരോപണം തണുപ്പിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ യൂത്ത് ലീഗ് വിഷയത്തില്‍ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോയി . ഇപി യ്‌ക്കെതിരെയും വൈദേഹം റിസോര്‍ട്ടിനെതിരെയും അവര്‍ ആഞ്ഞടിച്ചു.

തെക്കന്‍ ജില്ലകളില്‍ നിന്ന് കുറച്ചു പേരെ പങ്കെടുത്തിട്ടുള്ളൂവെങ്കിലും വടക്കന്‍, മലബാര്‍ മേഖലകളില്‍ നിന്നും ധാരാളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മുസ്ലീംലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സംഘാടനമാണ് മാര്‍ച്ചിലുണ്ടായത്. കൂടാതെ ഇടത് പ്രവേശനത്തിന് കലെടുത്ത് നില്ക്കുന്ന കുഞ്ഞാലിക്കുട്ടിയ്ക്കും കൂട്ടര്‍ക്കും മുന്നറിയിപ്പുമായി യൂത്ത് ലീഗിന്റെ തല്ലു കൊള്ളല്‍. കോണ്‍ഗ്രസിനെ വിട്ട് ഇടത് പാളയത്തില്‍ ചേക്കേറാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരും സംഘത്തെ തയ്യാറെടുക്കുന്നതിന് പിന്നില്‍ സിപിഎം ന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്നുകില്‍ ലീഗിനെ അപ്പാടെ ഇടത്തേയ്ക്ക് കൊണ്ടുവരിക. അല്ലെങ്കില്‍ ലീഗിനെ പിളര്‍ത്തുക.

കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് മാര്‍ച്ച് കണ്ട് യൂത്ത കോണ്‍ഗ്രുസകാര്‍ ഒന്ന് പഠിക്കേണ്ടിയിരിക്കുന്നു. കാരണം എങ്ങനെയാണ് പ്രവര്‍ത്തകരെ സംഘടിപ്പിക്കേണ്ടതെന്ന യൂത്ത ലീഗിനെ പാഠമാക്കണം. നിങ്ങളിതുവരെ നടത്തിയ സമരങ്ങളിലെ തല്ലുകൊള്ളികളുടെ എണ്ണം വളരെ കുറവാണ്. തല്ലു കൊണ്ടാലേ നേതാവാകൂ എന്ന തത്വം ലീഗ് പിള്ളാരെ കണ്ട് പഠിക്കൂ എന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കേണ്ട സമയമാണിപ്പോള്‍ എന്തായാലും യൂത്തന്‍മാര്‍ കിടക്ക വിട്ട് എണീറ്റിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ അടിയുണ്ടാക്കിയ ശേഷം സൈബറിടങ്ങളില്‍ നടത്തിയ പ്രചരണം ഡി വൈഎഫ് ഐയ്ക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്തത്ര വലുതായിരുന്നു.

ഐ.എന്‍.എല്‍ ഇടതു പക്ഷത്തേയ്ക്ക് വന്ന സ്ഥിതിയല്ല ഇന്ന് . അവര്‍ തന്നെ പല കഷ്ണങ്ങളായി നില്‍ക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് പിണറായി വിജയന്റെ കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചതും റിയാസിനം, ഷംസീറിനും പാര്‍ട്ടി നല്കുന്ന അമിത പ്രാധാന്യവും മലബാര്‍ മേഖലയില്‍ സിപിഎം ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയൊരളവ് വരെ സഹായകമായി. എന്നാല്‍ എപ്പോഴും അത്തരം ഘടകങ്ങള്‍ പിന്‍തുണയ്ക്കണമെന്നില്ല. അതുകൊണ്ട് മലബാര്‍ മേഖലയില്‍ ശക്തമായ വേരോട്ടത്തിന് ലീഗ് വേണമെന്ന അഭിപ്രായമാണ് സിപിഎം നുള്ളത്.

പിണറായി വിജയനോടും , ഇ.പി.ജയരോജനോടും കുഞ്ഞാലിക്കുട്ടി പുലര്‍ത്തുന്ന സോഫ്റ്റ് കോണര്‍ണറിലേയ്ക്ക് ലീഗ് നേതാക്കളെ കെണ്ടുവരാന്‍ കഴിഞ്ഞെങ്കിലും യൂത്ത് ലീഗ് ഇടതുപക്ഷത്തോട് കടുത്ത എതിര്‍പ്പിലാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിന് ആകുമോയെന്ന സംശയമാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള നേതാക്കള്‍ ചോദിക്കുന്നത്.അതുമാത്രമല്ല തുടര്‍ച്ചയായി രണ്ട് തവണ ഭരണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി അതിന്റെ ക്ഷീണം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാം തവണയും ഭരണത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നാല്‍ പാര്‍ട്ടിയുടെയും നേതാക്കളുടെ ഭാവിതന്നെ ഇല്ലാതാകും. ഭരണം കിട്ടിയതോടെ സിപിഎം ന് മുസ്ലീംലീഗിന്‍െക കുത്തക മേഖലകളില്‍ കടന്നു കയറാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നുള്ളതും തള്ളിക്കളയാനാവില്ല. ഒടുവില്‍ ശശിതരൂരിനെ പൊക്കി കൊണ്ടു വന്നെങ്കില്‍ കോണ്‍ഗ്രസിന്റെ മറുപടിയില്‍ തൃപ്തി വന്നിട്ടില്ല. അപ്പോള്‍ സുരക്ഷിത സ്ഥാനം ഉറപ്പിക്കുക കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യമെന്നറിയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (45 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends