വിഴിഞ്ഞത്ത് ആൾമാറാട്ടം നടത്തി രണ്ടംഗത്തിന്റെ ഹോട്ടൽ പരിശോധന ; രണ്ടാമനെയും കയ്യോടെ പൊക്കി പോലീസ്

വിഴിഞ്ഞത്ത് ആൾമാറാട്ടം നടത്തി ഹോട്ടൽ പരിശോധന നടത്തുന്ന രണ്ടംഗത്തിനെ പിടികൂടി. ആൾമാറാട്ടം നടത്തി ഹോട്ടൽ പരിശോധനക്ക് എത്തിയ സംഘത്തിലെ രണ്ടാമനാണ് അറസ്റ്റിലായത്. സംഭവത്തിൽ കരിംകുളം പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) ആണ് ഇന്നലെ പിടിയിലായത്.
സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഒന്നാം പ്രതിയും സസ്പെൻഷനിലായിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരൻ ചന്ദ്രദാസി(42)നെ ഹോട്ടൽ ജീവനക്കാർ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ അപ്പോൾ ജയൻ രക്ഷപ്പെട്ടിരുന്നു.
ഇന്നലെ ഉച്ചയോടെ ജയനെയും കൂട്ടി ഒരു ബൈക്കിലെത്തിയ ചന്ദ്രദാസ് ഹോട്ടൽ പരിശോധനക്ക് കയറുന്ന സമയം ജയനും കൂടെയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് പന്തികേട് മനസിലാക്കിയ ഇയാൾ നിമിഷങ്ങൾക്കുള്ളിൽ മുങ്ങുകയായിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾ പൊലീസ് പിടിയിലാക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























