Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നല്ല പഷ്ട് ന്യായീകരണം...! പിണറായിയുടെ വമ്പൻ പിഴ അലക്കി വെളുപ്പിച്ച് മരുമകൻ, റോഡ‍് നിർമ്മാണത്തിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ്, പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നതിനിടെ മുഹമ്മദ് റിയാസിന്റെ മുടന്തൻ ന്യായം

19 JANUARY 2023 02:44 PM IST
മലയാളി വാര്‍ത്ത

വിമർശകരുടെ എല്ലാം വായടപ്പിച്ച് മുഖ്യന്റെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് തന്നെ ഏർപ്പിച്ച ജോലികളൾ നല്ല വെടിപ്പായി ചെയ്തുവരികയാണ്. അവിടേയും ഇവിടേയും നിന്ന് ചെറിയ ചില പൊട്ടലുകളും ചീറ്റലുകളും ഒഴിച്ചാൽ ബാക്കിയൊക്കെ വലിയ കുഴപ്പമൊന്നുമില്ലാതെ പോകുകയാണ്. അപ്പോഴാണ് ദേ കിടക്കുന്നു ഒരുവള്ളിക്കേസ്. അതും പത്തനംതിട്ടയിൽ നിന്ന്. റോഡ‍് നിർമ്മാണത്തിൽ അഴിമതി ആരോപണമാണ് ഉയർന്നത്.

പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത് വലിയ വാർത്തയായിരുന്നു. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക് പകരം തടിയുപയോഗിച്ചത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം. പ്ലെയിൻ സിമന്റ് കോൺക്രീറ്റാണ് കരാറിൽ പറഞ്ഞിട്ടുള്ളതെന്ന് റീ ബിൽഡ് എൻജിനീയർ വ്യക്തമാക്കി.

ഏകദേശം ഒന്നര കോടി വകയിരുത്തിയുള്ള റോഡ് നി‍ര്‍മ്മാണമാണ്, ബലക്ഷയമുണ്ടാകുന്ന രീതിയിൽ അശാസ്ത്രീയമായ രീതിയിൽ കോൺഗ്രീറ്റ് ചെയ്തത്.സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നിരിക്കുകയാണ്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ സംഭവം നടന്നത് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തിക്കിടെ അല്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു എന്നാണ് മന്ത്രി റിയാസ് വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ടെന്നും അവർ വസ്തുത മനസിലാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.

മന്ത്രി റിയാസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ട്.

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു. ചില തെറ്റായ പ്രവണതകൾ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിർദ്ദേശങ്ങൾ വിമർശനങ്ങൾ അഭിപ്രായങ്ങൾ തുടർന്നും ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്നാൽ പൊതുമരാമത്ത് വകുപ്പിനെതിരെ ഇപ്പോഴുയർന്ന ആരോപണത്തിൽ ഇത്തരത്തിൽ എങ്ങനെ ന്യായീകരിക്കാൻ കഴിയുന്നു. അതും റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഈ റോഡ് നിർമ്മാണത്തിലെ അപാകത പുറത്തുവരുമ്പോൾ ഇത്തരത്തിൽ വകുപ്പിനെ ന്യായീകരിച്ച് തടിതപ്പാൻ എങ്ങനെ കഴിയുന്നു. പദ്ധതി സർക്കാരിന്റെ പരിധിൽ വരുമ്പോൾ അത് തുറന്നുകാട്ടുന്ന ജനങ്ങളെ പൊട്ടന്മാരാക്കുന്ന മുടന്തൻ ന്യായീകരണമാണ് ഇപ്പോൾ മന്ത്രിയുടെ ഭാഗത്തുനിന്നും ഉയർന്നിരിക്കുന്നതത്. ഇതിനെതിരെ പലകോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (48 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends