ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു...രാത്രി ഏഴരയോടെ ജിമ്മിൽ വർക്കൗട്ട് ചെയ്യുകയായിരുന്നു വയോധികൻ... ഇതിനിടയിൽ കുഴഞ്ഞുവീണു... ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. അറുപത്തിയേഴുകാരനായ പ്രഹ്ലാദ് നിക്കാം ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ വസൈ ടൗണിലെ ജിമ്മിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാത്രി ഏഴരയോടെ ജിമ്മിൽ വർക്കൗട്ട് ചെയ്യുകയായിരുന്നു വയോധികൻ. ഇതിനിടയിൽ കുഴഞ്ഞുവീണു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി
https://www.facebook.com/Malayalivartha
























