Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സിപിഎം ന്റെ ഇടത് ചരിത്രത്തിലെ ആദ്യ സംഭവമാണ് പാലായില്‍ സംഭവിച്ചരിക്കുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച് ആളെ മാറ്റി ഘടകകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പാര്‍ട്ടിക്കാരല്ലാത്ത ഒരാളെ അധികാര സ്ഥാനത്തേയ്ക്ക് കൊണ്ടു വരുന്നത് സിപിഎം ന് എക്കാലത്തേയും നാണക്കേടായി മാറും

19 JANUARY 2023 03:43 PM IST
മലയാളി വാര്‍ത്ത

പാലായിലെ സിപിഎം പ്രവര്‍ത്തകര്‍ക്കിത് കറുത്ത ദിനമാണെന്ന് കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന്റെ തുറന്ന കത്തിലെ പരാമര്‍ശം ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം തികഞ്ഞ രാഷ്ട്രയ ജയമാണ്. ഒപ്പം തന്റെ മന്ത്രി മോഹം തകര്‍ത്തെറിഞ്ഞ ബിനുവിനോടും കൂട്ടരോടുമുള്ള പ്രതികാരവുമാണ് പാല ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് സിപിഎം കൗണ്‍സിലറെ വരുത്താതിരുന്നത്. വിലപേശി നേടിയ വിജയത്തില്‍ സിപിഎം ന്ുണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ അപചയം ചെറുതല്ല. സിപിഎംന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ബിനു പുളിക്കക്കണ്ടത്തെ മാണി വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റേണ്ടി വന്നത് സിപിഎം ഘടകകക്ഷികള്‍ക്ക് അടിമപ്പെട്ടിരിക്കുന്നവെന്നതിന് തെളിവാണ്.

26 ല്‍ പതിനേഴ് വോട്ടുകള്‍ നേടി കൊണ്ട് ജോസിന്‍ ബിനോ പാലാ നഗരസഭ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം ന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജോസിന്‍ ബിനോ വിജയിച്ചത്.. ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കലഹിച്ച് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ജോസ് കെ മാണിയുടെ പാര്‍ട്ടിക്കിതും വിജയമാണ്. സ്ഥാനമാനങ്ങളില്‍ കലഹിച്ച് അങ്ങോട്ടുമിങ്ങോട്ടും ചാടി നില്ക്കുന്ന സ്വഭാവത്തിന് ഇപ്പോഴും ഇളക്കം വന്നിട്ടില്ലെന്ന് ജോസ് കെമാണി തെളിയിച്ചിരിക്കുന്നു.

കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറായ ബൈജു കൊല്ലംപറമ്പിലിനെ നഗരസഭയ്ക്കുള്ളില്‍വെച്ച് മര്‍ദിച്ചു, ജോസ് കെ. മാണി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മാണി സി. കാപ്പന് അനുകൂലമായി നിലപാടെടുത്തു എന്നിങ്ങനെ പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ബിനുവിനെതിരേ കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചത്.  മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ ചര്‍ച്ചയിലും ഇക്കാര്യങ്ങള്‍ കേരളാ കോണ്‍ഗ്രസ് എം ഉന്നയിച്ചിരുന്നു. ഒരു കാരണവശാലും ബിനുവിനെ അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തില്‍നിന്ന് വലിയസമ്മര്‍ദം ജില്ലാനേതൃത്വത്തിനുണ്ട്. മുന്നണിബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തേണ്ടെന്നും കേരളാ കോണ്‍ഗ്രസിനെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് പാലായില്‍ മുന്നോട്ടു പോയാല്‍ മതിയെന്നാണ് സി.പി.എമ്മും.  എല്‍.ഡി.എഫും നിലപാട് എടുത്തിരുന്നത്. മാണി വിഭാഗത്തെ പിണക്കിയാല്‍ പാര്‍ലമന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് സിപിഎം ഭയക്കുന്നുണ്ട്.

എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട ബിനുപുളിക്കക്കണ്ടം കറുത്ത വസത്രം ധരിച്ച് വേട്ടിംഗിനെത്തി തന്റെ പ്രതിഷേധം രേഖപ്പെടുത്തി , കൂടാതെ ജോസ് കെമാണി ക്ക് ഒരു തുറന്ന കത്ത് എഴുതി അദ്ദേഹം പാര്‍ട്ടിയുടെ നിലപാടും വ്യക്തമാക്കി. പാലായുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ജനുവരി 19. കാലങ്ങളായി സിപിഎം പ്രവര്‍ത്തകര്‍ മനസുകൊണ്ട് ആഗ്രഹിച്ചിരുന്ന മുഹൂര്‍ത്തത്തിനാണ് ജോസ് കെ മാണി തടയിട്ടത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലായുടെ ഭരണ നേതൃത്വത്തിലേയ്ക്ക് പാര്‍ട്ടി വരണമെന്ന ആഗ്രഹത്തിലായിരുന്നു. അത് തകര്‍ത്ത താങ്കള്‍ വലിയ വില കൊടുക്കേണ്ടി വരും എന്നു തുടങ്ങുന്ന വൈകാരികമായ തുറന്ന കത്താണ് ബിനു പുളിക്കക്കണ്ടം ജോസ് കെ മാണിയ്ക്കായി തയ്യാറാക്കിയത്.

എല്‍ഡിഎഫില്‍ സിപിഎം ന്റെ കടക്ക് പുറത്തും, ഭീഷണി വേണ്ടെന്നുമുള്ള പദപ്രയോഗങ്ങള്‍ കേരള കോണ്‍ഗ്രസിന് മുന്നില്‍ എടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസുകളുടെ കരുത്തിന് മുന്നില്‍ തലകുമ്പിട്ട് നില്ക്കാനേ സിപിഎം ന് കഴിയുകയുള്ളൂ എന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. പാലാ വിഷയത്തില്‍ സിപിഎം കടുംപിടുത്തം പിടിച്ചിരുന്നെങ്കില്‍ മുന്നണി വിടുന്നതുവരെയുള്ള തീരുമാനങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ ഭാഗത്ത നിന്നുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.

കേരള കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫില്‍ നിന്നും എല്‍ ഡി എഫിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു. ജോസ് ജോസഫ് തര്‍ക്കത്തില്‍ യു ഡി എഫ് നേതൃത്വം ജോസഫിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ മുന്നണിക്ക് പുറത്തായ ജോസും കൂട്ടരും എല്‍ ഡി എഫ് പാളയത്തിലെത്തുകയായിരുന്നു. ഈ സമയത്ത് തന്നെ പാല നഗരസഭയിലെ ജോസ് പക്ഷത്തെ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം പോവുകയും ചെയ്തു.

പാലാ നഗരസഭയിലെ കൈയാങ്കളി മറക്കാനാവാത്തതു കൊണ്ടാണ് സിപിഎം നഗരസഭാംഗത്തെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അകറ്റി നിര്‍ത്താന്‍ മാണി കേരളാ കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചതെന്നാണ് പറയുന്നതെങ്കിലും മന്ത്രി സ്ഥാനം മോഹിച്ച് എന്‍ഡിഎഫിന്റെ പടികയറിയ ജോസ് കെ മാണിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് ഉള്ളിലുള്ള വിഷയം. ജോസ് കെ മാണി വിജയിക്കാത്തതു കൊണ്ട് മന്ത്രിസഭയില്‍ ഭേദപ്പെട്ട വകുപ്പുകളൊന്നും എല്‍ഡിഎഫ് നല്കിയതുമില്ല. പാര്‍ട്ടിക്കും തനിക്കും വളരെ വലിയ നഷ്ടമാണ് ബിനു വരുത്തിവെച്ചതിന്റെ പ്രതികാരം തീര്‍ത്ത സന്തോഷത്തിലാണ് ജോസ് കെ മാണിയും അനുയായികളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (47 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends