Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നാളിതുവരെ കോണ്‍ഗ്രിനായി ഒരു യൂണിറ്റ് കമ്മിറ്റിയുണ്ടാക്കിയിട്ടില്ല. ഒരാളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി കൊണ്ടു വന്നിട്ടില്ല. മതത്തിന്റെ പേരില്‍ , സഭയുടെ പേരില്‍ നാളിതുവരെ കോണ്‍ഗ്രസിന്റെ ഭാഗമായി നില്ക്കുകയും. സഭാ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനമാനങ്ങള്‍ വാരികോരി കൊടുത്തു. അധ്വാനിക്കാതെ കിട്ടിയ സ്ഥാനലബ്ദിയുടെ വിലയറിയതെ പോയ കെ.വി. തോമസിനിപ്പോള്‍ പിണറായി വിജയന്റെ ഫയലുകള്‍ കേന്ദ്രത്തിലെത്തിക്കുന്ന ജോലിയില്‍ ഒതുങ്ങേണ്ടി വന്നു.

19 JANUARY 2023 04:10 PM IST
മലയാളി വാര്‍ത്ത

നാളിതുവരെ കോണ്‍ഗ്രിനായി ഒരു യൂണിറ്റ് കമ്മിറ്റിയുണ്ടാക്കിയിട്ടില്ല. ഒരാളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി കൊണ്ടു വന്നിട്ടില്ല. മതത്തിന്റെ പേരില്‍ , സഭയുടെ പേരില്‍ നാളിതുവരെ കോണ്‍ഗ്രസിന്റെ ഭാഗമായി നില്ക്കുകയും. സഭാ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനമാനങ്ങള്‍ വാരികോരി കൊടുത്തു. അധ്വാനിക്കാതെ കിട്ടിയ സ്ഥാനലബ്ദിയുടെ വിലയറിയതെ പോയ കെ.വി. തോമസിനിപ്പോള്‍ പിണറായി വിജയന്റെ ഫയലുകള്‍ കേന്ദ്രത്തിലെത്തിക്കുന്ന ജോലിയില്‍ ഒതുങ്ങേണ്ടി വന്നു. ഡെല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പദവിയെന്ന അലങ്കാരം നല്കി സിപിഎം കെ.വി.തോമസിനെ മൂലയ്ക്കിരുത്തി.

നേരത്തെ ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ.സമ്പത്തായിരുന്നു. സമ്പത്ത് ഡെല്‍ഹിയിലിരുന്ന് കേരളത്തെ ഏത് തരത്തിലാണ് സംയോജിപ്പിച്ചതെന്ന് നാളിതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല., കോവിഡ് കാലത്ത് ഡെല്‍ഹിയിലെ മലയാളികളെയെല്ലാം തഴഞ്ഞ് രഹസ്യമായി മുങ്ങിയ സമ്പത്ത് പിന്നെ ഡെല്‍ഹിയിലേയ്ക്ക് സര്‍ക്കാരിന്റെ പ്രതിനിധിയായി പോയിട്ടില്ല.

മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ ഇന്നതെത മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ വിലക്ക് അവഗണിച്ച് കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതു മുതല്‍ ആരംഭിച്ച സഹകരണത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നിയമനം.

കേന്ദ്രമന്ത്രിയായും എംപിയായും ദീര്‍ഘകാലം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവാണ് കെ.വി.തോമസ്. ഡല്‍ഹിയില്‍ അധികാരത്തിന്റെ എല്ലാ ഇടനാഴികളിലും കൃത്യമായി സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന സിപിഎം വിശ്വസമാണ് സിപിഎംനുള്ളത്.. ഡല്‍ഹിയില്‍ കെ.വി.തോമസിന്റെ രാഷ്ട്രീയ പാരമ്പര്യം കൂടി കണക്കിലെടുത്താണ് കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായുള്ള നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായുള്ള വ്യക്തിബന്ധങ്ങളും ഡല്‍ഹിയിലെ രാഷ്ട്രീയ ബന്ധങ്ങളും പുതിയ നിയമനത്തില്‍ നിര്‍ണായകമായി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് സിപിഎം ന് കെ.വി.തോമസിനെ വലിച്ചിറക്കി വഴിയില്‍ നിറുത്തിയിരിക്കുന്നത് ഉചിതമല്ലെന്ന ചിന്തയുണ്ടായത്.  സംസ്ഥാന മന്ത്രിക്കു തുല്യമായ ആനുകൂല്യങ്ങളും  സൗകര്യങ്ങളുമായി കാബിനറ്റ് പദവിയില്‍,  ഈ മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണു നിയമനം.നേരത്തെ ഡോ.എ സമ്പത്തിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫിസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നീ തസ്തികകളും സൃഷ്ടിച്ചിരുന്നു.

സമ്പത്തിന് അലവന്‍സ് ഉള്‍പ്പെടെ 90,000 രൂപയോളം വേതനമുണ്ടായിരുന്നു. വാഹനവും വസതിയും അനുവദിച്ചിരുന്നു.. അതേ പരിഗണനയും ശമ്പളവും കെ.വിയ്ക്കും ലഭിക്കും.കേരള ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍ട്രോളറുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമ്പോള്‍ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലെയ്‌സണ്‍ ഓഫിസറുണ്ട്. സുപ്രീം കോടതിയിലെയും മറ്റും കേസുകള്‍ക്ക് ലോ ഓഫിസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍. പ്രോട്ടോക്കോള്‍ ഓഫിസര്‍ക്കു പുറമേ വിനോദസഞ്ചാരം, ഇന്‍ഫര്‍മേഷന്‍ വകുപ്പുകളില്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരുമുണ്ട്. അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍ക്കാണു വിവിധ വകുപ്പുകളുടെ ചുമതല. എന്നിട്ടും സര്‍ക്കാര്‍ കെ.വി.തോമസിനെ പ്രത്യേക പ്രതിനിധിയാക്കിയതില്‍ പ്രതിഷേധം കനക്കുന്നുണ്ട്.

ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പദവി ചോദിച്ചു വാങ്ങിയതല്ലെന്നാണ് കെ.വി.തോമസ് പറയുന്നത് .അതേ സമയം കെ.വി.തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ.മുരളീധരന്‍ എംപി രംഗത്തെത്തി. കെ.വി.തോമസിന് ശമ്പളവും കേരളാ ഹൗസില്‍ ഒരു മുറിയും കിട്ടുമെന്ന് മുരളീധരന്‍ പരിഹസിച്ചു. ഇത്തരം നക്കാപ്പിച്ച കണ്ടു പോകുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഡെല്‍ഹിയില്‍ കേന്ദ്രക്യാബിനറ്റ് മന്ത്രിയായും വിവധ ഗ്രൂപ്പുകളുടെയും കമ്മിറ്റികളുടെയും അധ്യക്ഷനായി വിലസിയ വ്യക്തി ഫയലുകള്‍ തൂക്കി കേന്ദ്രമന്ത്രമാരുടെ പടിക്കല്‍ കാത്തു നില്‌ക്കേണ്ടിവരുന്ന അവസ്ഥയാണ് കെ.വിയ്ക്ക് വരുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസില്‍ വഹിച്ചതിനേക്കാള്‍ വലിയ സ്ഥാനം മോഹിച്ചാണ് ഇടത്തേയ്ക്ക് ചാടിയത്. എന്നിട്ടിപ്പോള്‍ കിട്ടിയ സ്ഥാനം എന്തായാലും അദ്ദേഹത്തിന്റെ യോഗ്യതയ്ക്കുള്ളത് തന്നെയാണെന്നാണ് കോണ്‍ഗ്രസ് ആക്ഷേപിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (45 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends