ജീവിത പങ്കാളികളെയും, മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി... ഗുരുവായൂരിലെ, ലോഡ്ജിനുള്ളിൽ ആത്മഹത്യ ചെയ്ത് കമിതാക്കൾ...

കള്ളാറിൽനിന്ന് കാണാതായ കമിതാക്കളെ ഗുരുവായൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ ഒക്‌ളാവിലെ കെ.എം. മുഹമ്മദ് ഷെരീഫ് (40), കള്ളാർ ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഈ മാസം ഏഴിനാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഗുരുവായൂരിലെ ലോഡ്ജിൽ ഇവർ മുറിയെടുത്തത്.
ഇരുവരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്. ഷെരീഫും സിന്ധുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഇവരുടെ സൗഹൃദത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിനു പിന്നാലെയാണ് ജീവിത പങ്കാളിയേയും മക്കളേയും ഉപേക്ഷിച്ച് ഇരുവരും നാടുവിട്ടത്.
ഗുരുവായൂരിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ഇരുവരും മുറിയെടുത്തു. പിറ്റേന്ന് ഉച്ചയ്ക്ക് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും വാതില്‍ തുറന്നില്ല. ലോഡ്ജിലെ ജീവനക്കാര്‍ ജനല്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പൊലീസിനെ വിവരമറിയിച്ചു. ലോഡ്ജില്‍ നല്‍കിയ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ കുടുംബാംഗങ്ങളെ കിട്ടി. അങ്ങനെയാണ്, ഇരുവരും നാടുവിട്ടെത്തിയതാണെന്ന് ബോധ്യപ്പെട്ടത്.
കമിതാക്കളുടെ മരണം മലയോരത്തെ ഞെട്ടിച്ചു. ഇരുവരെയും പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തിയത്. ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് ഇരുവരും ഒരു ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ഒരു മണിയായിട്ടും മുറി ഒഴിയാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സിന്ധുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കാസര്‍കോട് രാജപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























