വിവാഹിതയായ യുവതിയുമായി ഫേസ്ബുക്കിലൂടെ അടുത്തു: പലപ്പോഴായി ആവശ്യങ്ങൾ പറഞ്ഞ് പണം കൈക്കലാക്കാൻ തുടങ്ങിയതോടെ യുവതി അകന്നുമാറി: പ്രകോപിതനായ കാമുകൻ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു: പിന്നെ സംഭവിച്ചത് ഇങ്ങനെ...

പെൺ സുഹൃത്തിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വടക്കഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം താരേക്കാടിന് സമീപത്തായിരുന്നു യുവതിയെ തടഞ്ഞ് നിര്‍ത്തി അതിക്രമം കാട്ടിയത്. വിവാഹിതയായ യുവതിയുമായി ഒരുവർഷം മുമ്പാണ് യുവാവ് ഫേസ്ബുക്കിലൂടെ അടുപ്പത്തിലായത്.
പലപ്പോഴായി യുവതിയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഷനാസ് പണവും സ്വര്‍ണവും കൈക്കലാക്കി. പണം ആവശ്യപ്പെടുന്നത് പതിവാക്കിയപ്പോള്‍ ഷനാസുമായി യുവതി അകന്നു. ഈസമയത്താണ് ഷനാസിന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചത്.
ഇതോടെ യുവതി പൂര്‍ണമായും അകലം പാലിച്ചു. ഇതില്‍ പ്രകോപിതനായാണ് ഷനാസ് യുവതിയെ നിരന്തരം പിന്തുടര്‍ന്നത്. താരേക്കാടില്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെത്തി കഴിഞ്ഞ ദിവസം കാത്ത് നിന്നു.
യുവതിയെ കണ്ടയുടന്‍ തടസം നിന്ന് തര്‍ക്കമായി. ഇതിനിടയിലാണ് എണ്ണായിരം രൂപ വിലവരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത്. തുടർന്ന് നോര്‍ത്ത് പൊലീസില്‍ യുവതി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























