അണ്ടംകീറി; അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം മനസില്‍ പറഞ്ഞിരിക്കാന്‍ സാധ്യതയുള്ള വാക്ക്

പച്ചമലയാളത്തില്‍ വര്‍ത്തമാനം പറയുന്ന അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം മനസില്‍ പറഞ്ഞിരിക്കാന്‍ സാധ്യതയുള്ള ഒരു വാക്കുണ്ട്, അണ്ടം കീറി. ഒരുപാട് അര്‍ത്ഥമുള്ള വാക്കാണ് ഇത്.
തൈക്കാട് ഗവ. മോഡല്‍ ഹൈസ്‌ക്കൂളില്‍ നടന്ന ഒരു സംഭവത്തെ തുടര്‍ന്നാണ് അച്ചുമാമന്റെ മനം നൊന്തത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജനാണ് അച്യുതാനന്ദന്റെ തരളിതമായ ഹൃദയത്തിനിട്ട് ഒരു ഏറ് കൊടുത്തത്. കഴിഞ്ഞ കുറച്ചു നാളായി സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ എന്ന മട്ടിലായിരുന്നു അച്ചു മാമന്‍. സിപിഐയും കേരളത്തിലെ ചാനല്‍ പത്രപ്രവര്‍ത്തകരും ചേര്‍ന്ന് അച്യുതാനന്ദനെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്താന്‍ ശ്രമിക്കുകയാണ്.
കോടികള്‍ മുടക്കി നരേന്ദ്രമോഡി തന്റെ ഗ്ലാമര്‍ നന്നാക്കാന്‍ ശ്രമിക്കുമ്പോഴാണ് പത്തു കാശ് ചോരാതെ അച്യുതാനന്ദന്‍ തന്റെ മീഡിയ റിലേഷന്‍സ് വര്‍ദ്ധിപ്പിക്കുന്നതെന്നോര്‍ക്കണം.
മോഡല്‍സ്‌ക്കൂളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്ററി ക്ലബിലെ അതിഥിയായി പങ്കെടുക്കുകയായിരുന്നു പിണറായി വിജയന്‍.
കുട്ടികള്‍ ചോദിച്ചു അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുമോ? ആദ്യം സ്ഥാനാര്‍ത്ഥിയാവണ്ടേ എന്നായിരുന്നു മറുചോദ്യം. കോണ്‍ഗ്രസിലേതു പോലെ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വയം സീറ്റ് കണ്ടുപിടിക്കാറില്ല അവരെ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയാക്കേണ്ടത്.
സ്ഥാനാര്‍ത്ഥിയായിട്ട് വേണ്ടേ മുഖ്യമന്ത്രിയാകേണ്ടത് എന്ന ചോദ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യമുണ്ട്. അതായത് അച്യുതാനന്ദന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയില്ല എന്നതാണ് ആ ഉത്തരത്തിന്റെ ആന്തരികാര്‍ത്ഥം. പിണറായി സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഭരണം വേണോ വിഎസിനെ വേണോ എന്ന ചോദ്യത്തിന് മുമ്പില്‍ സീതാറാം യച്ചൂരി തീര്‍ച്ചയായും പറയും, ഭരണം മതി. വിഎസിനെ വേണ്ട! അപ്പോള്‍ അച്യുതാനന്ദന്റെ അണ്ടം എങ്ങനെ കീറാതിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























