സ്വന്തം രാജ്യത്തെ പരമോന്നത നീതിപീഠത്തിനും മുകളിലാണ് ബ്രിട്ടീഷുകാരൻ്റെ ചാനൽ എന്ന് വിശ്വസിക്കുന്നവർ എന്ത് രാഷ്ട്രീയമാണ് പയറ്റുന്നത്? എൻ്റെ നാടിൻ്റെ ആഭ്യന്തര കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ട എന്ന് പറയാനുള്ള ആർജ്ജവം ഇല്ലാത്തവർ ഈ രാജ്യത്തിൻ്റെ ശത്രുക്കൾ അല്ലാതെ മറ്റാരാണ്? തുറന്നടിച്ച് സന്ദീപ് വാചസ്പസ്തി

സ്വന്തം രാജ്യത്തെ പരമോന്നത നീതിപീഠത്തിനും മുകളിലാണ് ബ്രിട്ടീഷുകാരൻ്റെ ചാനൽ എന്ന് വിശ്വസിക്കുന്നവർ എന്ത് രാഷ്ട്രീയമാണ് പയറ്റുന്നത്? എൻ്റെ നാടിൻ്റെ ആഭ്യന്തര കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ട എന്ന് പറയാനുള്ള ആർജ്ജവം ഇല്ലാത്തവർ ഈ രാജ്യത്തിൻ്റെ ശത്രുക്കൾ അല്ലാതെ മറ്റാരാണ്? തുറന്നടിച്ച് സന്ദീപ് വാചസ്പസ്തി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സ്വന്തം രാജ്യത്തെ പരമോന്നത നീതിപീഠത്തിനും മുകളിലാണ് ബ്രിട്ടീഷുകാരൻ്റെ ചാനൽ എന്ന് വിശ്വസിക്കുന്നവർ എന്ത് രാഷ്ട്രീയമാണ് പയറ്റുന്നത്? എൻ്റെ നാടിൻ്റെ ആഭ്യന്തര കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ട എന്ന് പറയാനുള്ള ആർജ്ജവം ഇല്ലാത്തവർ ഈ രാജ്യത്തിൻ്റെ ശത്രുക്കൾ അല്ലാതെ മറ്റാരാണ്? രാജ്യത്തെ മോദി വിരുദ്ധർ എല്ലാവരും കഴിഞ്ഞ കാൽ നൂറ്റാണ്ടായി എടുത്ത് പയറ്റിയിട്ടും ക്ലച്ച് പിടിക്കാത്ത ആരോപണമാണ് ഇപ്പൊൾ വീണ്ടും ഉയർത്തി കൊണ്ട് വരുന്നത്.
അതും ഏതോ വിദേശ ചാനലിൻ്റെ മറപറ്റി. ഇത് കൊണ്ട് നരേന്ദ്രമോദിയെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഇവർ വീണ്ടും വ്യാമോഹിക്കുകയാണ്. ഈ ഡോക്യുമെൻ്ററി നാട്ടുകാർ കണ്ടാൽ മോദി തറപറ്റും എന്ന് ചിന്തിക്കുന്നവർ തലയിൽ ആൾത്താമസം ഇല്ലാത്തവർ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.
വെറുതെ കറൻ്റും സമയവും കളയാം എന്ന് മാത്രം.ഇടതും വലതും ഒന്നിച്ചു ഭരിച്ചിട്ടും കണ്ടെത്താൻ കഴിയാത്ത എന്തോ വിവരം ഏതോ സായ്പ്പ് കണ്ടെത്തി എന്ന് പറഞ്ഞ് വരുമ്പോൾ ആർക്കെതിരെയാണ് നിങ്ങളുടെ ആരോപണം എന്ന് ഒരു നിമിഷം ചിന്തിക്കാൻ മൂളയുള്ള ആരും കൂടെയില്ലേ?
കഷ്ടം തന്നെ മുതലാളി.... കഷ്ടം
https://www.facebook.com/Malayalivartha


























