ഗുണ്ടാനിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; വീണ്ടും ആയുധങ്ങളുമായി ഒത്തു ചേർന്ന് മറ്റൊരു അക്രമ പദ്ധതി തയ്യാറാക്കുന്നു; മൂന്ന് ഗുണ്ടകൾ പിടിയിൽ

തിരുവനന്തപുരത്ത് അക്രമ പദ്ധതി തയ്യാറാക്കുന്നതായി വിവരം. ജയിലിൽ നിന്നും ഇറങ്ങിയ മൂന്ന് ഗുണ്ടകൾ പിടിയിൽ. കഠിനംകുളത്ത് ഗുണ്ടാനിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗുണ്ടകളാണ് പിടിയിലായത്.
അതേസമയം കഠിനംകുളത്തെ ഒരു തുരുത്തിൽ ആയുധങ്ങളുമായി ഒത്തു ചേർന്ന് മൂന്നു ഗുണ്ടകൾ മറ്റൊരു അക്രമ പദ്ധതി തയ്യാറാക്കുന്നുവെന്ന വിവരത്തിലാണ് പൊലീസ് രാത്രിയിൽ ഇവരെ പിടികൂടിയത്. സംഭവത്തിൽ ലിയോൺ ജോൺസൻ, അഖിൽ, വിജീഷ് എന്നിവരെയാണ് കഠിനംകുളം പൊലിസ് പിടികൂടി.
നേരത്തെ യുവാവിന്റെ കാല് ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂന്ന് പേരും. മാത്രമല്ല സ്വർണ കവർച്ച ഉൾപ്പെടെ നിരവധിക്കേസിൽ പ്രതികൾ ആണ് ഇവർ. സംഭവത്തിൽ മൂന്നു പേരെയും കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























