മൂന്നാര്‍ യാത്ര അന്ത്യയാത്രയായി.... പള്ളിവാസല്‍ പവ്വര്‍ഹൗസിനു സമീപം മുതിരപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ ഐ.ടി ജീവനക്കാരന്‍ മുങ്ങിമരിച്ചു

മൂന്നാര്‍ യാത്ര അന്ത്യയാത്രയായി.... പള്ളിവാസല്‍ പവ്വര്‍ഹൗസിനു സമീപം മുതിരപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ ഐ.ടി ജീവനക്കാരന്‍ മുങ്ങിമരിച്ചു. ചെന്നൈ ഫോര്‍ത് സ്ട്രീറ്റ് പെരിയനഗര്‍ സ്വദേശി ശരണ്‍ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 നായിരുന്നു അപകടം നടന്നത്.
ചെന്നൈയില്‍ നിന്നും 27 ന് മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ഐ.ടി ഉദ്യോഗസ്ഥരുടെ ഏഴംഗ സംഘം മൂന്നാറിലെ റിസോര്‍ട്ടില്‍ മുറിയെടുത്തു താമസിച്ചു.
ഇന്നലെ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ പുഴ കണ്ടെത്തി കുളിക്കാനെത്തി. മുതിരപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ ശരണ്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ട് കാണാതാകുകയും ചെയ്തു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസിന്റെയും മൂന്നാര്‍ അഗ്നിശമനസേനയുടെയും,നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രദേശത്ത് നടത്തിയ തെരച്ചിലിനെ തുടര്‍ന്ന് ഉച്ചയോടെ സമീപത്തു നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. ചെന്നൈയില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷം ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും.
"
https://www.facebook.com/Malayalivartha


























