വാക്കു തര്‍ക്കത്തിനൊടുവില്‍.... ഒറ്റയ്ക്കു താമസിക്കുന്ന വിധവയായ വീട്ടമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍....

വാക്കു തര്‍ക്കത്തിനൊടുവില്‍.... ഒറ്റയ്ക്കു താമസിക്കുന്ന വിധവയായ വീട്ടമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍..... ബുധനൂര്‍ കിഴക്കുംമുറി തൈതറയില്‍ മറിയം(65)ത്തെയാണ് കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊലപ്പെടുത്താനായി ശ്രമിച്ചത്.
സംഭവത്തില്‍ മറിയത്തിന്റെ സഹായിയും സമീപവാസിയുമായ ബുധനൂര്‍ കിഴക്കുംമുറി വലിയ വീട്ടില്‍ പടിഞ്ഞാറേതില്‍ മണിക്കുട്ടനെ(മനു-43) മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മിലിട്ടറിയിലെ നഴ്‌സ് ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഒറ്റക്ക് താമസിക്കുന്ന മറിയത്തിന്റെ വീട്ടില്‍ കഴിഞ്ഞ നാലുമാസത്തോളമായി സഹായിയായി മണിക്കുട്ടന്‍ നില്‍ക്കുകയായിരുന്നു . കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ചെത്തിയ മണിക്കുട്ടന്‍ മറിയവുമായി വാക്കു തര്‍ക്കമായി. ഇതിനിടയില്‍ കത്തി കൊണ്ട് മറിയത്തിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. കഴുത്തിനു ആഴത്തില്‍ മുറിവേറ്റ മറിയം അടുത്ത് തന്നെയുള്ള സഹോദരിയുടെ വീട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയി.
പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മറിയം അപകടനില തരണം ചെയ്തതായി പോലീസ് .
"
https://www.facebook.com/Malayalivartha























