സംസ്ഥാനത്തെ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫെബ്രുവരിയില്‍ 10 കിലോ വീതം അരി സ്പെഷ്യല്‍

സംസ്ഥാനത്തെ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫെബ്രുവരിയില്‍ 10 കിലോ വീതം അരി സ്പെഷ്യല്‍ വിഹിതമായി ലഭിക്കും. റേഷന്‍ കടകളില്‍ അധികമുള്ള സ്റ്റോക്ക് സ്പെഷ്യല്‍ ആയി നല്‍കാന്‍ തികയുമെന്നാണു സൂചനകള്‍.
അരി വിഹിതത്തില്‍ പകുതി വീതം പുഴുക്കലരിയും പച്ചരിയും നല്‍കാന്‍ ഫുഡ് കോര്‍പറേഷനോട് നിര്‍ദേശിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം, ജനുവരിയില്‍ റേഷന്‍ വാങ്ങിയവരുടെ എണ്ണത്തില്‍ ഡിസംബറിനെ അപേക്ഷിച്ച് ഒന്‍പതര ലക്ഷത്തിന്റെ കുറവുണ്ടായി.
അതേസമയം റേഷന്‍ കടകളുടെ സമയക്രമം തെറ്റിയതോടെ ഇന്നലെ സംസ്ഥാനത്തുടനീളം റേഷന്‍ വിതരണം ഏറെ നേരം തടസ്സപ്പെട്ടു. റേഷന്‍ കടകള്‍ ഏഴ് ജില്ലകളില്‍ വീതം രാവിലെയും ഉച്ച തിരിഞ്ഞുമാണ് പ്രവര്‍ത്തിക്കേണ്ടിയിരുന്നത്.
എന്നാല്‍, എല്ലാ കടകളും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ ഇലക്ട്രോണിക് പോയിന്റ് ഒഫ് സെയില്‍ (ഇ പോസ്) സംവിധാനം അനുവദിച്ചതോടെ സേവനങ്ങള്‍ തടസ്സപ്പെട്ടു. സമയക്രമം ആഴ്ച തോറും മാറുന്നതാണ് രീതി.
https://www.facebook.com/Malayalivartha



























