റയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കേരളത്തിലെ 34 സ്റ്റേഷനുകൾ ഉൾപ്പെടുത്തി; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി

റയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കേരളത്തിലെ 34 സ്റ്റേഷനുകൾ ഉൾപ്പെടുത്തി. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
റയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കേരളത്തിലെ 34 സ്റ്റേഷനുകൾ ഉൾപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, ആലപ്പുഴ സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
തിരുവനന്തപുരം സ്റ്റേഷൻ്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. ചെങ്ങന്നൂർ സ്റ്റേഷൻ്റെ സാധ്യതാ പഠനം തുടങ്ങുകയും ചെയ്തു. നിലവിൽ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന 8799 കോടിയുടെ പദ്ധതിക്ക് പുറമേയാണിത്.
https://www.facebook.com/Malayalivartha