കോഴിക്കോട് ഓട്ടോ ഡ്രൈവര്‍മാര്‍ ബസ് തടഞ്ഞു യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി

കോഴിക്കോട് മടവൂരില്‍ സ്വകാര്യ ബസുകാരും ഓട്ടോക്കാരും തമ്മിൽ തർക്കം വീണ്ടും . ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൊടുവളളിയില്‍ നിന്ന് മഖാമിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സിന് നേരെയാണ് അതിക്രമം ഉണ്ടായത്.
ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് ചോദ്യം ചെയ്തതിന് നേരത്തെ ഇതേ ബസ്സിന് നേരെ ഒരുസംഘം ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം ഉണ്ടായിരുന്നു. ഇന്ന് രാവിലെ നാല് പേര്‍ ചേര്‍ന്ന് ബസ്സ് തടഞ്ഞിട്ട് യാത്രക്കാരെ വലിച്ചിറക്കാന്‍ ശ്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. പ്രതികരിച്ച വനിതാ യാത്രക്കാരുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ബസ് ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha