Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ഉമ്മൻ ചാണ്ടിക്ക് നൽകുന്നത് മഞ്ഞൾ വെള്ളം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരൻ, കുരുമുളകിന്റെ വലിപ്പം പോലുമില്ല.. കരിച്ചു കളഞ്ഞാൽ മതിയെന്നാണ് ഡോക്ടർ പറഞ്ഞത്..ഭാര്യയും മകനും സമ്മതിച്ചതില്ല...ചേട്ടൻ കഷ്ടപ്പെടുന്നു..

07 FEBRUARY 2023 01:08 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിട്ടുള്ള ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് ചർച്ചകൾ എല്ലാം ഇവിടെ നടന്നിരുന്നു , ഇപ്പോഴും നടക്കുകയാണ്, ...അദ്ദേഹത്തിന് വീട്ടുക്കാർ നല്ല ചികിത്സ നൽകുന്നില്ല എന്നുള്ള ആരോപണമായിരുന്നു , അതിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത്, എന്നിട്ട് പാർട്ടിക്കാർ അടക്കത്തെ ഇടപെടേണ്ട അവസ്ഥ ഉണ്ടായിരുന്നു, ഭാര്യയുടെയും മകന്റെയും വിശ്വാസ പ്രമാണങ്ങൾ കാരണം മതിയായ ചികിത്സ നൽകുന്നില്ല എന്നായിരുന്നു ആരോപണം, എന്നാൽ ആ ആരോപണം ശെരി വയ്ക്കുന്ന തരത്തിലുള്ള ചില പ്രസ്താവനകൾ ആണ് പുറത്തു വരുന്നത്, അതും അദ്ദേഹത്തിന്റെ സഹോദരനെ തന്നെയാണ് വെളിപ്പെടുത്തുന്നത്..ഇന്നലെ ഉമ്മൻ ചാണ്ടി മാധ്യമവാർത്തകൾ തള്ളി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉമ്മൻ ചാണ്ടിക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ കുടുംബം തടയുകയാണെന്ന് സഹോദരൻ ആരോപിച്ചത്. മകൻ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ നൽകേണ്ടന്ന് പറയുന്നത്. മഞ്ഞളുവെള്ളം കലക്കിക്കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് ഉമ്മൻ ചാണ്ടിയെ ന്യൂയോർക്കിൽ കൊണ്ടുപോയിരുന്നു. എന്റെ മകൻ അവിടെയുണ്ടായിരുന്നു. അവനെ അറിയിച്ചിരുന്നു. അവനും ന്യൂയോർക്കിൽ ചെന്നു. അന്ന് രോഗത്തിന്റെ ആരംഭമാണ്. കുരുമുളകിന്റെ വലിപ്പം പോലുമില്ല, കരിച്ചുകളഞ്ഞാൽ മതിയെന്നാണ് ഡോക്ടർ പറഞ്ഞത്. അരമണിക്കൂർ കൊണ്ട് ചികിത്സ നടത്താമെന്നും പറഞ്ഞു.

 

ഉമ്മൻ ചാണ്ടിയുടെ മകളും എന്റെ മകനുമെല്ലാം ഓപറേഷൻ നടത്താമെന്നു പറഞ്ഞു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി അമ്മയെ വിളിച്ചു ചികിത്സ തുടങ്ങാൻ പോകുകയാണെന്ന് പറഞ്ഞു. അമ്മ ചേട്ടന്റെ അടുത്ത് ഫോൺ കൊടുക്കാൻ പറഞ്ഞു. ചെക്കപ്പിനു പോയതല്ലേ, ഓപറേഷൻ വേണ്ടെന്ന് ഭാര്യ അദ്ദേഹത്തോട് പറയുകയാണ് ഉണ്ടായത്. 'ഉമ്മൻ ചാണ്ടി ആദ്യമൊന്നും കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഇവരുടെ കരച്ചിലും ബഹളവും കാരണം വഴങ്ങുകയായിരുന്നു. അങ്ങനെയാണ് ഓപറേഷനൊന്നുമില്ലാതെ തിരിച്ചുപോന്നത്. ഞങ്ങൾക്ക് ആരോടും വൈരാഗ്യമൊന്നുമില്ല. ചികിത്സ നടക്കണം. അതിനാണ് പറയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നുണ്ട്. പക്ഷെ, ചികിത്സ നടക്കുന്നില്ല.''ജർമനിയിൽ പോയപ്പോഴും ചികിത്സ വേണമെന്ന് അവർ സമ്മതിച്ചിരുന്നില്ല. ചികിത്സ വേണമെന്നു പറയുന്ന സമയത്ത് തിരിച്ചുപോരുകയാണ് ചെയ്യുന്നത്. ഇളയ മകൻ ചാണ്ടിയും മൂത്ത മകനുമാണ് ചികിത്സ തടയുന്നത്.'- അലക്‌സ് ചാണ്ടി ആരോപിച്ചു. മനഃപൂർവമാണോ എന്ന് അറിയില്ല. ചികിത്സയിൽ വിശ്വാസമില്ലാഞ്ഞിട്ടാകും. ആയുർവേദ ചികിത്സ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. ആയുർവേദ മരുന്ന് കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. മഞ്ഞളുവെള്ളം കൊടുത്തുകൊടുത്ത് ചെട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. പ്രാർത്ഥനക്കാരാണ് ആദ്യം ഇതിനെ വഴിതെറ്റിച്ചുവിട്ടതെന്ന് അറിയാം. പ്രാർത്ഥനയിലൂടെ രോഗം ഭേദമാകുമെന്ന നിലപാടിലാണ് ഇവരെന്നും അലെക്സാണ്ടർ ചൂണ്ടിക്കാട്ടി..
ആരോഗ്യസ്ഥിതി അതീവഗുരുതരമാണ്. ഇക്കാര്യത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കണം. അതിന് ഇവർ തയാറാകുന്നില്ല. ഇത് കുടുംബതർക്കമല്ല. അവരോട് വളരെ യോജിപ്പാണ്. ആരോടും വൈരാഗ്യമൊന്നുമില്ല. കോൺഗ്രസിൽനിന്ന് പലരും വിളിച്ച് ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചേട്ടനെ ചികിത്സിക്കണം എന്നു മാത്രമാണ് പറയാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അലക്‌സ് ചാണ്ടി പറഞ്ഞു.ഇന്നലെയാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് വി ചാണ്ടി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്നാണ് പരാതിയിൽ പറഞ്ഞത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി പറഞ്ഞു.പക്ഷെ ഇപ്പോഴും ചാണ്ടി ഉമ്മന് എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നുള്ള ഒരു ചോദ്യം ഇവിടെ ബാക്കിയാവുകയാണ്, കാരണം തനിക് അതിനെ കുറിച്ച ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്, പക്ഷെ അതൊരു നല്ല ഉത്തരമാണോ എന്നുളള തരത്തിലും സമൂഹത്തിൽ നിന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്, കാരണം അദ്ദേഹം നമ്മുടെ മുൻ മുഖ്യ മന്ത്രി കൂടെയാണ് , അതുകൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് ജനങ്ങൾക്ക് വ്യക്തത വരുത്തേണ്ടതുണ്ട്, അതുകൊണ്ട് കൂടിയാണ്,,
എന്നാൽ അതെ സമയം കഴിഞ്ഞ ദിവസം അതെല്ലാം നിഷേധിച്ചു കൊണ്ട് അദ്ദേഹം തന്നെ രംഗത്ത് വന്നിരുന്നു, തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്നു വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ ലൈവ് വിഡിയോയിൽ രംഗത്തെത്തി. ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക് പേജിലാണ് ഇന്നലെ രാത്രി ഏഴരയോടെ ലൈവ് വിഡിയോ വന്നത്. അപ്പയുടെ ചികിത്സയെക്കുറിച്ച് അദ്ദേഹം തന്നെ പറയും എന്നു ചാണ്ടി ഉമ്മൻ വ്യക്തമാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്. യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തിൽ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ പൂർണസംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തലാണ്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും വിശദവിവരങ്ങൾ അറിയിക്കുമെന്നും നേർത്ത ശബ്ദത്തിൽ ഉമ്മൻ ചാണ്ടി വിഡിയോയിൽ പറഞ്ഞു.അതെ സമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാങ്ങളെ വിളിച്ചാണ് മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നാളെ ആശുപത്രിയിലേക്ക് അയക്കമാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പനി കടുത്തതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടിക്ക് ബെംഗളൂരുവില്‍ തുടര്‍ ചികിത്സ നല്‍കി. എന്നാല്‍, വീണ്ടും ബെംഗളൂരുവില്‍ എത്തിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല എന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടിയും ബന്ധുക്കളും അയച്ച കത്തില്‍ ആരോപിക്കുന്നു. ഫെബ്രുവരി മൂന്നിനാണ് കത്തയച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ നിമിഷവും വഷളാകുകയാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. മുന്‍ മുഖ്യമന്ത്രിയായ സമുന്നത നേതാവിന് ചികിത്സ നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തിനുതന്നെ അപമാനകരമാണ് എന്നുള്ള തരത്തിലൊക്കെയാണ് കത്തിലെ വാക്കുകൾ , ഏതായാലും അദ്ദേഹം ഇപ്പോൾ പനിയെ തുടർന്ന് ചികിത്സയിലാണ്,,രാഷ്ട്രീയം പോലും മറന്നു കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണ് , ഇവിടുത്തെ ഓരോ ജനങ്ങളും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (40 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (45 minutes ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (54 minutes ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (1 hour ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (1 hour ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (2 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (2 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (2 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (3 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (3 hours ago)

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (3 hours ago)

Malayali Vartha Recommends