സിഡി ഉണ്ടെങ്കില്‍ കൊണ്ടുവരട്ടെ; തന്റെ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ മാദ്ധ്യമങ്ങള്‍ക്കും പരിശോധിക്കാം; എല്ലാം വ്യാജ ആരോപണങ്ങള്‍ ഹൈബി ഈഡന്‍

നിലപാട് വ്യക്തമാക്കി ഹൈബി ഈഡന്‍ രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പടെ സരിതയുമായി ശാരിരിക ബന്ധം ഉണ്ടായിരുന്നു എന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഇന്നലെ സോളാര്‍ കമ്മിഷന്‍ മുന്‍പാകെ നല്‍കിയ മൊഴി നല്‍ക്കിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി ഷിബു ബേബി ജോണ്‍, എപി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ ആര്യാടന്‍ ഷകത്ത് തുടങ്ങിയവര്‍ സരിതയെ ഉപയോഗിച്ച് എന്ന് ബിജു സോളാര്‍ കമ്മിഷന്‍ മുന്‍പാകെ പറഞ്ഞത് വന്‍ വിവാദം ആയി . ഈ ആരോപങ്ങള്‍ തിര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ഹൈബി ഈഡന്‍ മറുനാടന്‍ മലയാളിയോട് പ്രതികരിച്ചു.
താന്‍ ഇതുവരെ ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ല അയാളുമായി തന്റെ ഫോണിലോ, വേറെ അരുടെയെങ്കിലും ഫോണിലോ താന്‍ ബന്ധപെട്ടില്ല. സരിതയെ താന്‍ ശാരീരികമായി ഉപയോഗിച്ച് എന്നതിന് തെളിവായി ബിജു പറയുന്ന സി.ഡി കൊണ്ടുവന്നു താന്‍ കുറ്റക്കാരന്‍ ആണെന്നു തെളിയകട്ടെ എന്നും ഹൈബി ഈഡന്‍ പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപെട്ടു തനിക്കെതിരെ ആദ്യം ഉയര്‍ന്നു വന്ന ആരോപണം കോട്ടയം സി.എം.സ് കോളേജിലും, കമ്മീഷണര്‍ ഓഫിസിലും സോളാര്‍ പാനല്‍ പിടിപ്പിക്കാന്‍ സരിതയേയും, ബിജുവിനെയും വഴി വിട്ടു സഹായിച്ചു എന്നതാണ്. എന്നാല്‍ ഇതിനു യാതൊരു തെളിവും ആരോപണം ഉന്നയിച്ചവര്‍ ഇതുവരെ കൊണ്ടുവന്നില്ല. അതും കൊണ്ടുവരട്ടെ. തന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ അത് മനസിലാകും ഹൈബി പറഞ്ഞു.
തനികെതിരെ സോളാര്‍ കേസില്‍ വന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബിജു രാധാകൃഷ്ണനു എതിരെ കേസ് കൊടുക്കുന്നില്ല എന്നാണ് ഹൈബി ഈഡന്റെ തിരുമാനം. ഒരു കൊല കേസില്‍ കുറ്റക്കാരനായി ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് എതിരെ വിണ്ടും കേസിന് പോകാന്‍ എന്ത് യുക്തി ആണുള്ളത് എന്ന ഷിബു ബേബി ജോണിന്റെ നിലപാടാണ് തനിക്കും ഉള്ളതെന്ന് ഹൈബി പറഞ്ഞു. താന്‍ ഇതുവരെ ബിജു രാധാകൃഷ്ണന്‍നെ കണ്ടിട്ടില്ല വിളിച്ചിട്ടില്ല. തനികെതിരെ ഓണ്‍ലൈന്മാദ്ധ്യമങ്ങള്‍ പ്രത്യക്ഷമായി പരോക്ഷമായും ക്രൂശിക്കുനുണ്ട്. അന്വേഷണ
മാദ്ധ്യമ പ്രവര്‍ത്തനം നടത്തുന്ന ഇവര്‍ ആരോപങ്ങള്‍കൊപ്പം തെളിവുകളും ശേഖരിക്കണം എന്നും ഹൈബി ഈഡന്‍ മറുനാടനോട് പ്രതികരിച്ചു.
ഈ അടുത്ത് ഉയര്‍ന്നു വന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപെട്ടു ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഹൈബി ഈഡന്റെ പേര് ഉയര്‍ത്തി കൊണ്ട് വന്നത്തോ എന്ന ചോദ്യത്തിന് ഉത്തരം ഇതായിരുന്നു\'താന്‍ ഒരിക്കിലും ചുംബന സമരത്തിനെ സപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതില്‍ പക്കെടുത്തിട്ടില്ല. അതിലെ ആരുമായോ തനിക്കു ഒരു രിതിയിലും ബന്ധമില്ല. പിന്നെ എങ്ങനെ പ്രതിയായി എന്നറിയില്ല\' എന്നാണ് . ഇതിലും തന്റെ ഫോണ്‍ തുടങ്ങിയ മറ്റു രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. തന്റെ രാഷ്ട്രിയ ഭാവി തകര്‍ക്കുക എന്ന അജണ്ടയോടെ ഒരുപാടു പ്രവര്‍ത്തനങ്ങള്‍ എറണാകുളം നഗരം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
തനികെതിരായി ഏറണാകുളം നഗരത്തില്‍ പ്രധാന സ്ഥലങ്ങളില്‍ ഒട്ടിച്ച വ്യാജ വാര്‍ത്ത നിറഞ്ഞ പോസ്റ്ററുകള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ആണ്. അതിനെതിരെ താന്‍ കേസ് കൊടുത്തിടുണ്ട് ഹൈബി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha