കൂത്തുപറമ്പിൽ എം.വി രാഘവനെ തടയാൻ പോയ ഡിവൈഎഫ്ഐയുടെ പ്രധാന നേതാക്കന്മാരോട് ഉടുപ്പിൻ്റെ പോക്കറ്റിൽ രക്ത ഗ്രൂപ്പ് എഴുതിയ കടലാസ് സൂക്ഷിക്കാൻ നിർദ്ദേശം നൽകിയ പാർട്ടി സിപിഎമ്മാണ്; ആത്മഹത്യാ സ്‌ക്വാഡുകളെ പരിശീലിപ്പിച്ച് അയച്ച പാരമ്പര്യം സിപിഐഎമ്മിന് ഉള്ളത് കൊണ്ടാണ് എം.വി ഗോവിന്ദന് പ്രതിഷേധക്കാരെ അവഹേളിക്കാൻ തോന്നുന്നത്; തുറന്നടിച്ച് സന്ദീപ് വാചസ്പതി

ആത്മഹത്യാ സ്‌ക്വാഡുകളെ പരിശീലിപ്പിച്ച് അയച്ച പാരമ്പര്യം സിപിഐഎമ്മിന് ഉള്ളത് കൊണ്ടാണ് എം.വി ഗോവിന്ദന് പ്രതിഷേധക്കാരെ അവഹേളിക്കാൻ തോന്നുന്നതെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ആത്മഹത്യാ സ്‌ക്വാഡുകളെ പരിശീലിപ്പിച്ച് അയച്ച പാരമ്പര്യം സിപിഐഎമ്മിന് ഉള്ളത് കൊണ്ടാണ് എം.വി ഗോവിന്ദന് പ്രതിഷേധക്കാരെ അവഹേളിക്കാൻ തോന്നുന്നത്. കൂത്തുപറമ്പിൽ എം.വി രാഘവനെ തടയാൻ പോയ ഡിവൈഎഫ്ഐയുടെ പ്രധാന നേതാക്കന്മാരോട് ഉടുപ്പിൻ്റെ പോക്കറ്റിൽ രക്ത ഗ്രൂപ്പ് എഴുതിയ കടലാസ് സൂക്ഷിക്കാൻ നിർദ്ദേശം നൽകിയ പാർട്ടി സിപിഎം ആണ്.
രക്തം ദാനം ചെയ്യാൻ ആൾക്കാരേയും തയ്യാറാക്കിയിരുന്നു. വെടിവെയ്പ്പ് ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ആയിരുന്നു പൊലീസിന് മുന്നിലേക്ക് പാവപ്പെട്ട ചെറുപ്പക്കാരെ തള്ളിവിട്ടത്. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ സമരം ചെയ്യാൻ പോകുന്നവരാണ് എന്നാണ് അവർ കരുതിയിരുന്നത് എങ്കിലും യഥാർത്ഥത്തിൽ അവർ ആത്മഹത്യാ സ്ക്വാഡുകൾ ആയിരുന്നു.
പുന്നപ്രയും, വയലാറും, ഒഞ്ചിയവും, കൂത്തുപറമ്പും ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ അവർ പോലുമറിയാതെ ആ നിരപരാധികളെ മരണത്തിലേക്ക് തള്ളി വിട്ടതിൻ്റെ ഓർമ്മയാണ് എം.വി ഗോവിന്ദന് ഉള്ളത്. മഞ്ഞപ്പിത്തം ബാധിച്ച ആ കണ്ണ് കൊണ്ട് എല്ലാവരെയും നോക്കരുതെന്ന അഭ്യർത്ഥന ഉണ്ട്.
https://www.facebook.com/Malayalivartha






















