അഞ്ചുദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യൽ; മുൾമുനയിൽ കൂടി കടന്നു പോയ മണിക്കൂറുകൾ; ആൾക്കാരെ മുന്നിൽ കൊണ്ടു വന്നിരുത്തി കള്ളം പൊളിച്ചടുക്കിയ ദിനങ്ങൾ; എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

അഞ്ചുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യൽ.... മുൾമുനയിൽ കൂടി കടന്നു പോയ മണിക്കൂറുകൾ..... ആൾക്കാരെ മുന്നിൽ കൊണ്ടുവന്നിരുത്തി കള്ളം പൊളിച്ചടുക്കിയ ദിനങ്ങൾ..... അക്ഷരാർത്ഥത്തിൽ ശിവശങ്കർ വെള്ളം കുടിച്ച 5 ദിനങ്ങൾ കഴിഞ്ഞിരിക്കുകയാണ്.... ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇന്ന് ശിവശങ്കറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിനമാണ്. കാലാവധി നീട്ടി ചോദിക്കാനുള്ള എല്ലാസാധ്യതകളുമുണ്ട്.അങ്ങനെ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കുകയാണെങ്കിൽ കോടതി എന്ത് തീരുമാനം എടുക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്.
ലൈഫ് മിഷൻ അഴിമതിക്കേസിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായത് . എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കുകയാണ്. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ കിട്ടിയ അന്വേഷണ പുരോഗതിയും കോടതിയെ അറിയിക്കും. റിമാൻഡ് റിപ്പോർട്ടിലൂടെയാണ് ഈ കാര്യങ്ങൾ കോടതിഅറിയിക്കുന്നത്.
തീർച്ചയായും ഇപ്പോൾ നടന്ന ചോദ്യം ചെയ്യലിൽ നിർണായകമായ പല വിവരങ്ങളും ഇ ഡിക്ക് കണ്ടെത്താൻ സാധിച്ചു. തുടർന്നും കസ്റ്റഡിയിൽ കിട്ടുകയാണെങ്കിൽ നിർണായകമായ പല വിവരങ്ങളും കണ്ടെത്താൻ ആകും എന്ന ഒരു പ്രതീക്ഷയുണ്ട് അതുകൊണ്ട് കാലാവധി നീട്ടി ചോദിക്കാനുള്ള നീക്കവും നടത്തുന്നുണ്ട് എന്തായാലും അങ്ങനെ ഒരു നീക്കം ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയുവാൻ സാധിക്കും. ഉച്ചയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha






















