Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സഖാവാണോ ?എങ്കിൽ കർഷകനുമാവാം, കര്‍ഷകലിസ്റ്റില്‍ കയറിയത് പാര്‍ട്ടി ബന്ധം വഴി, കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യനെക്കുറിച്ച് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു...ഇയാള്‍ കര്‍ഷകനല്ലെന്നും ഇയാള്‍ ഇന്‍ഷുറന്‍സ് ഏജന്‍റാണെന്നുമാണ് പുതിയ ആരോപണം...നാട്ടില്‍ കൃഷിക്കാരനായി അറിയപ്പെടാത്ത ഒരാള്‍ എങ്ങിനെയാണ് ഇസ്രയേലിലേല്ക്ക് കൃഷി രീതികള്‍ പഠിക്കാന‍് പോയ തെരഞ്ഞെടുക്കപ്പെട്ട, കൃഷിക്കാരുടെ സംഘത്തില്‍ കയറിക്കൂടിയത് എന്ന കാര്യത്തിലും ദുരൂഹതയുണ്ട്...

20 FEBRUARY 2023 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യനെക്കുറിച്ച് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. ഇയാള്‍ കര്‍ഷകനല്ലെന്നും ഇയാള്‍ ഇന്‍ഷുറന്‍സ് ഏജന്‍റാണെന്നുമാണ് പുതിയ ആരോപണം. നാട്ടില്‍ കൃഷിക്കാരനായി അറിയപ്പെടാത്ത ഒരാള്‍ എങ്ങിനെയാണ് ഇസ്രയേലിലേല്ക്ക് കൃഷി രീതികള്‍ പഠിക്കാന‍് പോയ തെരഞ്ഞെടുക്കപ്പെട്ട കൃഷിക്കാരുടെ സംഘത്തില്‍ കയറിക്കൂടിയത് എന്ന കാര്യത്തിലും ദുരൂഹതയുണ്ട്. ഇസ്രായേലില്‍ കൃഷി നടത്തുന്നത് പഠിക്കാന്‍ പോയ സംഘത്തില്‍പ്പെട്ട കണ്ണൂരിലെ ഇരിക്കൂര്‍ സ്വദേശി ബിജുകുര്യന്‍ മുങ്ങിയത് സര്‍ക്കാരിനും കൃഷി മന്ത്രിയ്ക്കും കളങ്കമായിരിക്കുകയാണ്. മുങ്ങിയ ബിജു കുര്യന്‍ നാട്ടില്‍ അങ്ങിനെ അറിയപ്പെടുന്ന പിന്നെ എങ്ങിനെയാണ് കൃഷി പഠിക്കാന്‍ വിദേശത്ത് പോകാനുള്ള കര്‍ഷകരുടെ പട്ടികയില്‍ ഇയാള്‍ കയറിപ്പറ്റിയത് എന്നതില്‍ ദൂരൂഹതയുണ്ട്.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കര്‍ഷകരുടെ സംഘത്തില്‍ കയറിയതെന്ന് പറയുന്നു. ഇതോടെ ഇതിനുള്ള ഉത്തരവും കൃഷി മന്ത്രി പി. പ്രസാദ് പറയേണ്ടിവരും.

കൃഷി രീതികള്‍ പഠിക്കാന്‍ ഇസ്രായേലിലേക്ക് കേരളത്തില്‍ നിന്നുള്ള സംഘത്തെ അയച്ചതില്‍ പോലും ദുരൂഹതയുണ്ട്. ഉഷ്ണമമേഖലാ പ്രദേശമായ കേരളത്തിലെ കൃഷിരീതികളും മരുഭൂമിയായ ഇസ്രായേലിലെ കൃഷിരീതികളും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇസ്രായേലിലെ കൃഷി രീതി കേരളത്തില്‍ അതുപോലെ പകര്‍ത്താനും കഴിയില്ല.അങ്ങിനെയിരിക്കെ ഒരു ഇസ്രയേല്‍ യാത്ര എന്തിനെന്ന ചോദ്യം ഉയരുന്നു. ബിജു കുര്യനെ ഇസ്രയേലിലേക്ക് അയച്ചത് നല്ല ഉദ്ദേശ്യത്തോടെയാണെന്നും പക്ഷെ അയാള്‍ ഇസ്രയേലിലേക്ക് പോയ കര്‍ഷകരുടെ സംഘത്തില്‍ നിന്നും മുങ്ങിയത് ആസൂത്രണത്തോടെയാണെന്നും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസാദ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃഷിമന്ത്രിയ്ക്ക് പൂര്‍ണ്ണമായും കൈകഴുകാന്‍ കഴിയില്ല. ഇസ്രായേലിൽ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായ സംഭവത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്. വളരെ ആസൂത്രിതമായാണ് കണ്ണൂർ സ്വദേശിയായ കർഷകൻ മുങ്ങിയതെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.നല്ല ഉദ്ദേശത്തോടെയാണ് ക‌ർഷക സംഘത്തെ ഇസ്രായേലിലേയ്ക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമായിരുന്നു സംഘത്തിലേയ്ക്ക് കർഷകരെ തിരഞ്ഞെടുത്തത്. ഇന്നലെയാണ് ബിജു കുര്യനെ കാണാതായത്. ഇന്ന് രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷ. രണ്ട് പെൺകുട്ടികളുടെ പിതാവ് കൂടിയാണ് ഇയാൾ.

 

വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയതെന്നാണ് മനസിലാക്കുന്നത്. ഇയാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചതായി അറിവില്ല. ബിജു കുര്യനെ കാണാതായതുമായി ബന്ധപ്പെട്ട് ഇസ്രായേലിലുള്ള ബി അശോക് കുമാർ ഐ എ എസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരാതി നൽകിയിട്ടുണ്ട്.ഇസ്രായേലിലെ ഇന്ത്യൻ എംബസിയിലും വിവരം നൽകിയിട്ടുണ്ട്. ഇവർ കേരളത്തിൽ തിരിച്ചെത്തിയതിനുശേഷം കേരളത്തിൽ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നുമാണ് ബിജു അപ്രത്യക്ഷനായത്. ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസിൽ പോകുന്നതിനായി സംഘം ഹോട്ടലിൽനിന്നും പുറത്തിറങ്ങുന്നതിനിടെ ബിജു മുങ്ങുകയായിരുന്നു. ഇവിടെ നിന്നും ബസിൽ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവർ മനസിലാക്കിയത്. ഹോട്ടലിൽ നിന്നും ബിജു പാസ്‌പോർട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞിരുന്നു.സംഭവത്തിൽ ഇസ്രയേൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് എട്ടുവരെയാണ് ബിജുവടക്കമുള്ള കർഷക സംഘത്തിന് ഇസ്രയേലിൽ തുടരാൻ അനുമതിയുള്ളത്.

 

സർക്കാരിന്റെ അഭ്യർത്ഥനയിലാണ് വിസ അനുവദിച്ചത്. വിമാന ചെലവ് ബിജുവാണ് വഹിച്ചത്.അതേസമയം, കാണാതായ കർഷകൻ നാട്ടിലെ ഭാര്യയെ വിളിച്ചതായി ബന്ധു വെളിപ്പെടുത്തിയിരുന്നു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. സഹോദരൻ ബെന്നിയാണ് ബിജു ഭാര്യയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (9 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (18 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (27 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (37 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (42 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends