Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

രാജ്യത്തിന്റെ ചക്രവര്‍ത്തിക്ക് മാത്രം വഴിനടക്കാന്‍ വിധിയ്ക്കപ്പെട്ടത് കണ്ട് നില്‍ക്കേണ്ടി വരുന്ന ഒരു ജനതയുടെ വികാരം എങ്ങനെ പങ്കു വെയ്ക്ക്ണമെന്നറിയാതെ നട്ടം തിരിയുകയാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെയൊക്കെ യാത്ര ചെയ്യുന്നോ അവിടെയൊക്കെ മറ്റുള്ളവര്‍ക്ക് യാത്ര നിരോധിക്കുകയും മരണ വീടുകളില്‍ പോലും കരിങ്കൊടി കെട്ടാന്‍ അനുവദിക്കാതെ കറുപ്പിനോട് കടുത്ത് വൈരാഗ്യം പുലര്‍ത്തുന്ന മുഖ്യമന്ത്രിയും കേരള പോലീസും പ്രാഞ്ചിയേട്ടന്‍ കളിക്കുകയാണോയെന്നാണ് സംശയം.

20 FEBRUARY 2023 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

കേരളത്തില്‍ എന്താണ് നടക്കുന്നത് എന്ന് ചോദിച്ചാല്‍ ചക്രവര്‍ത്തി എഴുന്നള്ളുന്ന വിശേഷങ്ങളാണ് എങ്ങും ചര്‍ച്ചയുംഭീതിയും പരത്തുന്നതും. രാജ്യത്തിന്റെ ചക്രവര്‍ത്തിക്ക് മാത്രം വഴിനടക്കാന്‍ വിധിയ്ക്കപ്പെട്ടത് കണ്ട് നില്‍ക്കേണ്ടി വരുന്ന ഒരു ജനതയുടെ വികാരം എങ്ങനെ പങ്കു വെയ്ക്ക്ണമെന്നറിയാതെ നട്ടം തിരിയുകയാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെയൊക്കെ യാത്ര ചെയ്യുന്നോ അവിടെയൊക്കെ മറ്റുള്ളവര്‍ക്ക് യാത്ര നിരോധിക്കുകയും മരണ വീടുകളില്‍ പോലും കരിങ്കൊടി കെട്ടാന്‍ അനുവദിക്കാതെ കറുപ്പിനോട് കടുത്ത് വൈരാഗ്യം പുലര്‍ത്തുന്ന മുഖ്യമന്ത്രിയും കേരള പോലീസും പ്രാഞ്ചിയേട്ടന്‍ കളിക്കുകയാണോയെന്നാണ് സംശയം. മമ്മൂട്ടി സിനിമയില്‍ അഭിനിയിച്ച അരി പ്രാഞ്ചി യ്ക്ക് പത്മശ്രീ വേണം. എന്നാലിവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കറുപ്പഴകിന്റെ് പ്രാഞ്ചിയേട്ടനാണ്.


ഈ പ്രാഞ്ചിയേട്ടന് എന്താണ് വേണ്ടെതെന്ന് ചോദിച്ചാല്‍ സിപിഎം പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് വിചിത്രം. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പിണറായി വിജയനും മൊക്കെ എത് യുഗത്തിലാണ് ജീവിക്കുന്നതെന്ന കാര്യത്തിലാണ ്‌സംശയമാണ് കോമഡിയായി മാറിയിരിക്കുന്നത്. സിപിഎം യുവജന സംഘടനക്കാര്‍ കെട്ടും ഭാണ്ഡവും മുറുക്കി പ്രാഞ്ചിയേട്ടന് ഐക്യദാര്‍ഡ്്യം പ്രഖ്യാപിച്ച് കൂടെ നില്ക്കുകയാണ്. എതിര്‍ക്കുന്നവരെയെല്ലാം നിഷ്പ്രഭമാക്കുന്ന ആ ശൈലിയെ ഭയന്ന് ചക്രവര്‍ത്തി നഗ്നയായി നടന്നിട്ടും അണികളാരും എതിര്‍ക്കുന്നില്ല. നഗ്നത വിളിച്ചു പറഞ്ഞ വരെയെല്ലാം കുലംകുത്തികളുടെ കൂട്ടത്തില്‍ കൂട്ടി വെട്ടിനുറുക്കുമെന്നതിനാല്‍ ഇടത് യുവജന സംഘടനകളെല്ലാം ദീര്‍ഘനാളായി തീര്‍ത്ഥാടനത്തിലാണ്.

കരിങ്കൊടി പ്രകടനത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആത്മഹത്യാ സ്‌ക്വാഡുകള്‍ ആണു സമരം നടത്തുന്നതെന്നസിപിഎം സെക്ട്രടറി എം വി. ഗോവിന്ദന്റെ പ്രസ്താവന പൊട്ടിച്ചിരിയോടെയാണ് കേരളം കേട്ടത്. സംസ്ഥാന മുഖ്യമന്ത്രിയെ കെല്ലാന്‍ വരുന്നേ എന്ന് നിലവിളിച്ചവര്‍ ഇപ്പോള്‍ ചുവട് മാറ്റി സമരക്കാരെ ആത്മഹത്യ സ്‌ക്വാഡുകളാക്കി മാറ്റിയിരിക്കുന്നു. യൂത്ത കോണ്‍ഗ്രസ്, ബിജെപി പ്രവവര്‍ത്തകരെ വാശികയറ്റിയാണ് മുഖ്യനെതിരെയുള്ള സമരത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. കരുതല്‍ തടങ്കലിലെന്ന പേരില്‍ ഏതെങ്കിലും നേതാക്കളെ കസ്റ്റഡിയിലെടക്കുന്നതാണ് കരിങ്കൊടി പ്രതിഷേധങ്ങള്‍ക്ക് കാരണമായി മാറുന്നതെന്ന കാര്യം ആര്‍ക്കും എളുപ്പം മനസിലാക്കാവുന്നതേയുള്ളൂ. തങ്ങളെ കൊന്നാലും തിരിച്ചു കൊല്ലരുതെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പാര്‍ട്ടി തീരുമാനിച്ചിരുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുന്നു.

'മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതു സൗകര്യം നോക്കിയാണ്. മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിമാര്‍ക്കോ ഭയമില്ല. ഒളിച്ചോടും എന്ന തെറ്റിദ്ധാരണ വേണ്ട. മുഖ്യമന്ത്രിക്കു നേരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്നതു ജനകീയ സമരമല്ല. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിനെ പറ്റി സിപിഎം എന്തിനാണു മറുപടി പറയുന്നത്? അവരെ ഉപയോഗിച്ചു സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ വരേണ്ട. അവര്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്‌തോട്ടെ. അറ്റകൈക്കാണു നികുതി വര്‍ധിപ്പിച്ചത്. ശിവശങ്കരെന കണ്ടിട്ട് പോലുമില്ലെന്ന് എം,വി.ഗോവിന്ദന്‍ പറഞ്ഞെങ്കിലും മുഖ്യനും ശിവശങ്കറും തമ്മില്‍ ബന്ധമില്ലെന്ന വാക്ക് ഗോവിന്ദനില്‍ നിന്ന് ഉടന്‍ എത്തുമെന്ന കാര്യത്തിലും സംശയമില്ല.

സിബിഐയും ഇഡിയും അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ കക്ഷിരാഷ്ട്രീയപരമായി ഉപയോഗിച്ച് ഹിന്ദു രാഷ്ട്രം പടുത്തുയുര്‍ത്താനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു കേസിലും സിബിഐ അവസാന വാക്ക് അല്ല. കോണ്‍ഗ്രസിനു പോലും ഇഡിയിലും സിബിഐയിലും വിശ്വാസമില്ല. സില്‍വര്‍ലൈന്‍ പദ്ധതി ഇല്ലാതാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയ ശ്രമങ്ങള്‍  പ്രതിരോധ ജാഥയില്‍ ഉടനീളം ജനങ്ങളോടു പറയുമെന്നാണ് ഗോവിന്ദന്റെ പ്രത്യാശ.ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ ചര്‍ച്ച നടത്തിയതു പരസ്പരം ശക്തി സംഭരിക്കാന്‍ ആണെന്നും 2 വര്‍ഗീയ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ പരസ്പരം ശക്തിപ്പെടുകയാണു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനു ബിജെപിക്കെതിരായ ബദല്‍ ആകാന്‍ കഴിയില്ലെന്നും ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിനു പകരം ബിജെപി ഇതര വോട്ടുകള്‍ വിഭജിക്കാതെ നോക്കുകയാണു ചെയ്യുന്നതെന്നും ഗോവിന്ദന്‍ വിശദീകരിച്ചു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ സാധാരണ മലയാളികള്‍ മണ്ടന്‍മാരാണെന്നാണോ ഇടത് നേതാക്കള്‍ ചിന്തിക്കുന്നതെന്ന സംശയമാണുള്ളത്.

സിപിഎം മുന്‍ എംഎല്‍എയുടെ മരണവീടിനു സമീപം കെട്ടിയ കറുത്ത കൊടി പോലും പൊലീസ് അഴിപ്പിച്ചത് കരിങ്കൊടി പ്രതിഷേധച്ചത്തെ ഭയന്നാണോ അതോ മുഖ്യമന്ത്രി കറുപ്പിനോട് എതെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. . രാവിലെ മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജിലെ ജൈവവൈവിധ്യ കോണ്‍ഗ്രസിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത വസ്ത്രവും മാസ്‌ക്കും ഒഴിവാക്കാന്‍ കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോളജ് അധികൃതരോട് ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നു പൊലീസ് പറയുന്നു. ചടങ്ങിനെത്തിയവരുടെ ബാഗ് ഉള്‍പ്പെടെ പരിശോധിച്ചു. കോളജ് ഐഡന്റിറ്റി കാര്‍ഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പ്രവേശിപ്പിച്ചില്ല.

കഴിഞ്ഞദിവസം അന്തരിച്ച സിപിഎം മുന്‍ എംഎല്‍എ സി.പി.കുഞ്ഞുവിന്റെ ഫ്രാന്‍സിസ് റോഡിലെ വീട്ടില്‍ മുഖ്യമന്ത്രി ഉച്ചയ്‌ക്കെത്തി. ഇതിനു തൊട്ടുമുന്‍പാണ് ജംക്ഷനില്‍ കുഞ്ഞുവിന്റെ വീട്ടിലേക്കു തിരിയുന്ന ഭാഗത്ത് പോസ്റ്റില്‍ കെട്ടിയിരുന്ന കറുത്ത കൊടി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. മരണവിവരം അറിയിക്കുന്ന ബോര്‍ഡിനു മുകളിലുള്ള കൊടി പൊലീസ് ഉടന്‍ അഴിച്ചുമാറ്റി. കറുപ്പിന് വിലക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട്ട് ധരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികളോടു കറുത്ത വസ്ത്രവും മാസ്‌കും ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മുഹമ്മദി റിയാസ് കറുപ്പ് ഷര്‍ട്ട് ധരിച്ചു വന്നത് അവര്‍ക്ക് എന്തും ആകാം എന്ന ഹുങ്കാണെന്നാണ് ആരോപണം ഉയരുന്നത്.

 ഇന്ന കാസര്‍ കോഡ് ജില്ലയില്‍ മുഖ്യന്‍ വിവധ സര്‍ക്കാര്‍ പരിപാടികളിലും സിപിഎം പ്രതിരോദ ജാഥയിലും പങ്കെടുക്കുന്നുണ്ട്. കാസര്‍ ഗോഡ് ജില്ലയില്‍ മൊത്തത്തില്‍ ഇന്ന അവധിയുടെ പ്രതീതിയാണ്. രക്ഷിതാക്കള്‍ പലരും കുട്ടികളെ സ്‌കൂളിലേയ്ക്ക് വിട്ടിട്ടില്ല. ബസ്സ്സ്റ്റാന്റുകളില്‍ യാത്രക്കാര്‍ തീരെ കുറവാണ്. മുഖ്യമന്ത്രി കടന്നു പോകുന്ന റോഡുകളെല്ലാം രാവിലെ തന്നെ അടച്ചു. 900 ലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരോ പരിപാടി സ്ഥലത്തും നിയോഗിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ പേരുടെ കരിങ്കൊടി പ്രകടനത്തെ ഭയന്ന് നാട്ടിലാകെ അരക്ഷിതാവസ്ഥയുണ്ടാക്കി ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നത് കേരളത്തില്‍ മാത്രമാണെന്നുള്ളതും ശ്രദ്ധേയമാണ്.

എന്തിന് വേണ്ടിയാണ് മുഖ്യന്‍ ഇപ്പോള്‍ കറുപ്പ് എതിര്‍പ്പുമായി ഇറങ്ങിയതെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. സ്വപ്‌ന സുരേഷ് വെടി പൊട്ടിക്കുന്ന സമയങ്ങളിലെല്ലം മുഖ്യന് കറുപ്പ് അലര്‍ജിയുണ്ടാകും കാരണം സ്വപ്‌നയുടെ ആരോപണത്തിന്റെ മുന എപ്പോഴും ചെന്ന് അവസാനിക്കുന്നത് മുഖ്യന്റെ മകള്‍ വീണ വീജയനിലേക്കാണ്. വീണയുെം സ്വപ്‌നയും അഴിമതികളുമായി ബന്ധപ്പെടുത്തിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിറയുന്നതോടെ മുഖ്യന്‍ സുരക്ഷയങ്ങ് വര്‍ദ്ധിപ്പിക്കും. എന്നിട്ട് ആരും അറിയപ്പെടാതിരിക്കുന്ന രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെയ്ക്കും അതിന് ശേഷം മുഖ്യന്റെ രാജകീയ എഴുന്നള്ളത്തുണ്ടാവും.

പിന്നെ കോണ്‍ഗ്രസ് പ്രതക്ഷേധമായി, കരിങ്കൊടിയായി. അങ്ങനെ വീണ വിജയനും സ്വപ്‌നയും ചര്‍ച്ചകളില്‍ നിന്ന് വഴിമാറും. ശിവശങ്കറിനെ അറസ്റ്റ് ചെയതപ്പോഴേ ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ പുറത്തു വന്നപ്പോഴോ ഒന്നും മുഖ്യന് കരിങ്കൊടി വേണ്ടായിരുന്നു. എന്നാല്‍ സി എം . രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളും ഭാര്യയും മകനും ഉള്‍പ്പെട്ട എല്ലാ അഴിമതികഥകളും പുറത്തു വരുമെന്ന സ്വപ്‌നയുടെ പ്രസ്താവനയോടെ എല്ലാം തകിടം മറിഞ്ഞ മുഖ്യന്‍ പുറത്തേയ്ക്കിറങ്ങി കൂടെ കരിങ്കൊടി പ്രതിഷേധക്കാരെയും അദ്ദേഹം തന്നെ ഇറക്കി.

എം.വി.ഗോവിന്ദന്റെ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റൊന്നു കൂടെ ഒളിഞ്ഞിരിക്കുന്നുണണ്ട്. പ്രതിരോധ ജാഥ തിരുവന്തപുരത്ത് എത്തുമ്പോള്‍ മുഖ്യനെതിരെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ ചേരി രൂപപ്പെട്ടുവരുമെന്ന് കണക്ക് കൂട്ടുന്നുണ്ട്. എന്തായാലും പിണറായി വിജയന്റെ തള്ള് യുഗം സിപഎംല്‍ അവസാനിക്കണമെന്നാണ് നല്ലൊരു വിഭാഗം ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ പറഞ്ഞതൊന്നും പ്രാവര്‍ത്തികമാക്കാതെ തിനി ബൂര്‍ഷ്വാ മാനസികാവസ്ഥയിലേയക്ക് മാറിയ പിണറായി വിജയന്‍ ഇപ്പോള്‍ സിപഎം ന് ഭാരമായി കൊണ്ടിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (8 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (17 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (26 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (36 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (41 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends