Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിണറായി വിജയൻ ഇത്ര ഭീരുവാണോയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ..ഇരുപതിലധികം അകമ്പടിവാഹനങ്ങളുടെ സുരക്ഷിതത്വത്തിൽ ചീറിപ്പാഞ്ഞിട്ടും, താങ്കളുടെ ഭയം മാറിയില്ലെങ്കിൽ അതിന് മറ്റെന്തെങ്കിലും ചികിത്സ നോക്കണം..പ്രതിഷേധം കണ്ടാൽ മുട്ടുവിറയുള്ള ഭരണാധികാരിക്ക് സുരക്ഷയൊരുക്കുകയാണ് കേരളത്തിലെ പോലീസ് സേന...ഇത്ര ഭീരുവാണോ പിണറായി വിജയൻ ?

20 FEBRUARY 2023 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

പിണറായി വിജയൻ ഇത്ര ഭീരുവാണോയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇരുപതിലധികം അകമ്പടിവാഹനങ്ങളുടെ സുരക്ഷിതത്വത്തിൽ ചീറിപ്പാഞ്ഞിട്ടും താങ്കളുടെ ഭയം മാറിയില്ലെങ്കിൽ അതിന് മറ്റെന്തെങ്കിലും ചികിത്സ നോക്കേണ്ടിയിരിക്കുന്നുവെന്നും കെസി വിമർശിച്ചു. ഭയന്നുവിറയ്ക്കുന്ന മുഖ്യമന്ത്രിയെ പൊതിഞ്ഞുപിടിക്കാനായി ക്രമസമാധാനം പാലിക്കാനെന്ന പേരിൽ പോലീസ് സംവിധാനത്തെ അപ്പാടെ ഉപയോഗിക്കുന്ന കാഴ്ചയും 'പിണറായിക്കാലത്തെ' സവിശേഷതകളാണ്.ജനങ്ങളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ട് എക്കാലവും മുന്നോട്ട് പോകാമെന്നുള്ളത് തെറ്റിദ്ധാരണയാണ്. കരിങ്കൊടി കാണിക്കണമെന്ന് വിചാരിച്ചാൽ അത് കാണിക്കാൻ ശേഷിയുള്ള പാർട്ടിയാണ് കോൺഗ്രസ്‌. സ്ഥിരമായി ആകാശമാർഗം യാത്ര ചെയ്യേണ്ടി വന്നാൽ ഞങ്ങളെ പഴിക്കാതിരിക്കുക',ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിൽ കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

വായിക്കാംഇത്ര ഭീരുവാണോ പിണറായി വിജയൻ ? സാധാരണക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് കൂടാതെ ഇപ്പോൾ കരുതൽ തടങ്കൽ വഴി, പ്രതിഷേധം കണ്ടാൽ മുട്ടുവിറയുള്ള ഭരണാധികാരിക്ക് സുരക്ഷയൊരുക്കുകയാണ് കേരളത്തിലെ പോലീസ് സേന. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പോലീസ് രാവിലെ ആറുമണിക്കെത്തി കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി. അവിടെയും തീരുന്നില്ല. ശിവരാത്രി ദിവസം വേണ്ടത്രപോലീസുകാർ ലഭ്യമല്ലാത്തതിനാൽ ഭൂമിയിൽക്കൂടിയുള്ള യാത്ര പോലും കേരളത്തിന്റെ മുഖ്യമന്ത്രി ഉപേക്ഷിച്ചുവെന്നാണ് കേൾക്കുന്നത്. ആരും കരിങ്കൊടി കാണിക്കാൻ സാധ്യതയില്ലാത്ത ആകാശത്തുകൂടിയാണത്രെ ഇന്നത്തെ യാത്ര.ഇതിനിടയിൽ മറ്റൊരു വാർത്ത കൂടി കേട്ടു.

 

നഗരപ്രദേശങ്ങളിലെ അപ്രതീക്ഷിത ആക്രമണങ്ങള്‍ക്ക് തടയിടാനും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാനുമായി പോലീസില്‍ അവഞ്ചേസ് കമാന്‍ഡോ വിഭാഗം രൂപീകരിച്ചുവെന്ന്.കേരളത്തിലെ ഏത് സേനയ്ക്കും സംരക്ഷിക്കാൻ പാകത്തിലുള്ള ഒരേയൊരു 'തന്ത്രപ്രധാന കേന്ദ്രം' മാത്രമേ ഇവിടെയുള്ളൂ. അത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭയന്നുവിറയ്ക്കുന്ന മുഖ്യമന്ത്രിയെ പൊതിഞ്ഞുപിടിക്കാനായി ക്രമസമാധാനം പാലിക്കാനെന്ന പേരിൽ പോലീസ് സംവിധാനത്തെ അപ്പാടെ ഉപയോഗിക്കുന്ന കാഴ്ചയും 'പിണറായിക്കാലത്തെ' സവിശേഷതകളാണ്.എങ്ങോട്ടാണ് മുഖ്യമന്ത്രീ, താങ്കളിങ്ങനെ പേടിച്ചോടുന്നത്? ആരെയാണ് താങ്കൾ ഭയക്കുന്നത്? സ്വന്തം പ്രജകളെ ഭയന്നും അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും കേരളം കണ്ട ഏറ്റവും പരിഹാസ്യനായ മുഖ്യമന്ത്രിയായി താങ്കൾ മാറുകയാണ്. ഇരുപതിലധികം അകമ്പടിവാഹനങ്ങളുടെ സുരക്ഷിതത്വത്തിൽ ചീറിപ്പാഞ്ഞിട്ടും താങ്കളുടെ ഭയം മാറിയില്ലെങ്കിൽ അതിന് മറ്റെന്തെങ്കിലും ചികിത്സ നോക്കേണ്ടിയിരിക്കുന്നു. അതല്ലാതെ ജനങ്ങളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ട് എക്കാലവും മുന്നോട്ട് പോകാമെന്നുള്ളത് തെറ്റിദ്ധാരണയാണ്. കരിങ്കൊടി കാണിക്കണമെന്ന് വിചാരിച്ചാൽ അത് കാണിക്കാൻ ശേഷിയുള്ള പാർട്ടിയാണ് കോൺഗ്രസ്‌. സ്ഥിരമായി ആകാശമാർഗം യാത്ര ചെയ്യേണ്ടി വന്നാൽ ഞങ്ങളെ പഴിക്കാതിരിക്കുക.

 

അതെ സമയം യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെടുന്ന അവസരത്തിൽ പി.ജയരാജനായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി. ആകാശ് തില്ലങ്കേരി അടക്കമുള്ളവർക്ക് ജയരാജനുമായി അടുപ്പമുണ്ടായിരുന്നു. ജയരാജൻ സെക്രട്ടറിയായിരിക്കുമ്പോൾ തന്നെയാണ് ആകാശിനെ പാർട്ടി പുറത്താക്കുന്നത്. അതിനു ശേഷവും പി.ജയരാജനു വേണ്ടി ഈ സംഘം സമൂഹ മാധ്യമങ്ങളിലുണ്ടായിരുന്നു. പി.ജയരാജന്റെ വാഴ്ത്തുപാട്ടുകാരുടെ കൂട്ടായ്മയായ പിജെ ആർമിയുടെ പ്രചാരകരായിരുന്നു ആകാശും കൂട്ടരും. ഈ സംഘത്തിന്റെ പ്രവർത്തനം കാരണം പി.ജയരാജന് സിപിഎമ്മിൽ നിന്ന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു. തുടർന്ന് പിജെ ആർമിയെ ജയരാജനു തള്ളിപ്പറയേണ്ടി വന്നു. അതിനു ശേഷം റെഡ് ആർമിയെന്ന പേരിലാണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. പി.ജയരാജൻ സെക്രട്ടറിയായിരിക്കെയാണ് ഷുഹൈബ് കൊല്ലപ്പെട്ടത് എന്നതിനാൽ രാഷ്ട്രീയ എതിരാളികളുടെ ആരോപണമുന അദ്ദേഹത്തിനെതിരെയും തിരിഞ്ഞിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (9 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (18 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (27 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (37 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (42 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends