പ്രണയ പരാജയത്തെച്ചൊല്ലി കളിയാക്കിയതില്‍ പ്രകോപിതനായ യുവാവ് സഹോദരിയെയും സഹോദരന്മാരുടെ ഭാര്യമാരെയും ചുറ്റിക കൊണ്ട് ആക്രമിച്ചെന്നു പരാതി...സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പ്രണയ പരാജയത്തെച്ചൊല്ലി കളിയാക്കിയതില്‍ പ്രകോപിതനായ യുവാവ് സഹോദരിയെയും സഹോദരന്മാരുടെ ഭാര്യമാരെയും ചുറ്റിക കൊണ്ട് ആക്രമിച്ചെന്നു പരാതി...സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഴയലക്കിടി വയനാടന്‍ വീട്ടില്‍ ബിഷുറല്‍ഹാഫിയെ(22)യാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പത്തിനായിരുന്നു ആക്രമണം നടന്നത്. ബിഷുറല്‍ ഹാഫിയുടെ സഹോദരി റിന്‍സീന(23), സഹോദരന്റെ ഭാര്യ സക്കീറ(25), മറ്റൊരു സഹോദരന്റെ ഭാര്യ അനീറ(25) എന്നിവര്‍ക്കാണു പരുക്കേറ്റത്. പരുക്കേറ്റ മൂന്നു പേരും ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരുക്കേറ്റ യുവതികളില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. യുവാവിനുണ്ടായിരുന്ന പ്രേമബന്ധം തകര്‍ന്നതിനെച്ചൊല്ലി യുവതികള്‍ കളിയാക്കിയതിന്റെ ദേഷ്യത്തിലാണ് വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റികയെടുത്ത് ആക്രമിച്ചെന്നു യുവതികള്‍ പൊലീസിന് മൊഴി നല്‍കി. റിന്‍സീനയ്ക്ക് തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മറ്റു 2 പേര്‍ ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി.
"
https://www.facebook.com/Malayalivartha






















