സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഗർഭിണിയായിരുന്നപ്പോഴും ഭാര്യയെ മർദ്ദിച്ചു, അടിയേറ്റ് 40 ശതമാനം കേൾവി ശക്തി കുറഞ്ഞു, ഭർതൃഗൃഹത്തിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിന്റെ നിർണായക വെളിപ്പെടുത്തൽ

തിരുവനന്തപുരത്ത് ഭർതൃഗൃഹത്തിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ഇരുപത്തിരണ്ടുകാരിയായ ദേവികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തിരുന്നു. അട്ടകുളങ്ങര ടി.സി 39/2211, ശ്രീവള്ളിയിൽ ഗോപീകൃഷ്ണൻ (31) ആണ് അറസ്റ്റിലായത്.
ഭാര്യയെ ഗോപീകൃഷ്ണൻ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നാണ് റിപ്പോർട്ട്.ഗർഭിണിയായിരുന്നപ്പോഴും ഇയാൾ ഭാര്യയെ അടിക്കുമായിരുന്നു. മർദ്ദനത്തിൽ ദേവികയുടെ ഒരു ചെവിയുടെ കേൾവിശക്തി 40 ശതമാനത്തോളം കുറഞ്ഞിരുന്നു. ഗർഭിണി ആയതിനാൽ ശരീര വേദനയ്ക്കുള്ള മരുന്ന് കഴിക്കാനും ദേവികയ്ക്ക് കഴിയുമായിരുന്നില്ല. കഴിഞ്ഞ 17-ന് ആണ് ദേവികയെ ഭർതൃവീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുമ്പോൾ ദേവിക മൂന്ന് മാസം ഗർഭിണി ആയിരുന്നു. 2021ലായിരുന്നു ഗോപീകൃഷ്ണനുമായി ദേവികയുടെ വിവാഹം നടന്നത്.
https://www.facebook.com/Malayalivartha






















