വിശ്വാസികളുടെ അവകാശങ്ങളിലേക്ക് കടന്നുവരുന്ന ഏതൊരു ശക്തിയോടും പൊറുക്കില്ല...അവരുടെ സർവനാശത്തിന് വേണ്ടിക്കൂടി ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കും..സുരേഷ് ഗോപിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിശ്വാസികളുടെ അവകാശങ്ങളിലേക്ക് കടന്നുവരുന്ന ഏതൊരു ശക്തിയോടും പൊറുക്കില്ലെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിശ്വാസികളുടെ അവകാശങ്ങളിലേക്ക് ധ്വംസനരൂപേണ കടന്നുവരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സർവനാശത്തിന് വേണ്ടിക്കൂടി ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കും' സുരേഷ് ഗോപി പറഞ്ഞു.
ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല നമ്മുടെ ഭക്തി എന്നാൽ ഭക്തിയെയും ഭക്തിസ്ഥാപനങ്ങളെയും ഭക്തിമാർഗത്തെയും നിന്ദിക്കാൻ വരുന്ന ഒരാൾപോലും സമാധാനത്തോടെ നല്ലജീവിതം ജീവിച്ച് അവസാനിക്കാൻ അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മതത്തെയും മറ്റ് മതങ്ങളെയും താൻ സ്‌നേഹിക്കുന്നുണ്ട്. വിശ്വാസം കുട്ടികളിൽ സ്‌നേഹവും അച്ചടക്കവും വളർത്തിയെടുക്കാൻ നല്ല ആയുധമാണ്. ഖുറാനിനെയും ബൈബിളിനെയും മാനിക്കണം. സുരേഷ് ഗോപി കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha






















