തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍

തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍.
വിഴിഞ്ഞം മുലയം മുക്ക് വീട് ഹൗസ് നമ്പര്‍ 509 ല്‍ ഹംസ (27) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ക്ഷേത്രത്തില്‍ കയറി നിലവിളക്ക് മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ വിഴിഞ്ഞം ടൗണ്‍ഷിപ് ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.
വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തില്‍ എസ്.ഐ അജിത് കുമാര്‍, എസ്.സി.പി.ഒമാരായ ഷിനു ജോണ്‍, ഷൈന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി അറസ്റ്റിലാക്കിയത്.
"
https://www.facebook.com/Malayalivartha






















