Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മുഖ്യമന്ത്രിയ്ക്ക് കടന്നുപോകാന്‍ വേണ്ടി വഴിതടഞ്ഞു;പോലീസുകാരെ നിര്‍ത്തിപ്പൊരിച്ച് വീട്ടമ്മ, പിണറായിക്ക് മാത്രം പോയാല്‍ മതിയോ പൊട്ടിത്തെറിച്ച് വീട്ടമ്മ,മുഖ്യമന്ത്രിയെ വാരിയലക്കിയ വീട്ടമ്മ താരം

20 FEBRUARY 2023 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

മുഖ്യമന്ത്രിക്കു മാത്രം പോയാ മതിയോ.. വേറെ ആര്‍ക്കും പോണ്ടേ.. റോഡിലൂടെ. മുഖ്യമന്ത്രിക്ക് കടന്ന് പോകാന്‍ വേണ്ടി വഴിതടഞ്ഞ പോലീസുകാരോട് പൊട്ടിത്തെറിച്ച് വീട്ടമ്മ. മുഖ്യമന്ത്രിയ്ക്ക് നേരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു വീട്ടമ്മ. പിണറായി ആരാണ്....എന്തിന് ഇങ്ങനെ ജനങ്ങലെ ബുദ്ധിമുട്ടിക്കണമെന്നും വീട്ടമ്മ രോഷത്തോടെ ചോദിച്ചു. മുഖ്യമന്ത്രിക്കൈാണ്ട് വലഞ്ഞിരിക്കുകയാണ് മലയാളികള്‍. ജനജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിയെ പൊതുശല്യമായ് പ്രഖ്യാപിക്കണമെന്നാണ് സോഷ്യല്‍മീഡിയയില്‍ ട്രോളന്മാരുടെ പൊങ്കാല.

കഴിഞ്ഞദിവസം കോഴിക്കോട് മീഞ്ചന്ത ജങ്ഷനില്‍ ബസ് കയറാനെത്തിയ യുവതി അവിടെ നിന്ന് മാറാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോഴാണ് പൊട്ടിത്തെറിച്ചത്. ആര്‍ട്സ് കോളേജില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ പ്രദേശമാകെ പോലീസ് വലയത്തിലായിരുന്നു. അതിനിടയിലാണ് ബസ് കയറാനെത്തിയ യുവതിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ട്യൂഷന്‍ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന വിദ്യാര്‍ഥികളെയും പോലീസ് വിരട്ടി മാറ്റി. ഇതും കേട്ടതും,മുഖ്യമന്ത്രിക്കു മാത്രം പോയാ മതിയോ.. വേറെ ആര്‍ക്കും പോണ്ടേ.. റോഡിലൂടെ. എന്ന് യുവതിയുടെ ചോദ്യം. പോലീസുകാര് പോലും യുവതിയുടെ പ്രതികരണത്തില്‍ ഞെട്ടിപ്പോയ്. പിന്നെ പോലീസ് കൂടുതല്‍ പ്രകോപിപ്പിക്കാന്‍ നിന്നില്ല.



കോഴിക്കോട് മുഖ്യമന്ത്രി വന്നുപോയതില്‍ വലിയ പ്രഹസനമായിരുന്നു. മുഖ്യമന്ത്രി കോളേജില്‍ പങ്കെടുത്ത പരിപാടി കഴിയുംവരെ പുറത്ത് ആരെയും നില്‍ക്കാന്‍ പോലീസ് സമ്മതിച്ചില്ല. ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താനും അനുവദിച്ചില്ല. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഹാന്‍ഡ് ബാഗിനും കറുത്തനിറത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തിനെത്തിയവരുടെ ബാഗുകളാണ് ഹാളിലേക്ക് കൊണ്ടുപോവാന്‍ അനുവദിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 670 പോലീസുദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരുന്നത്. കമ്മിഷണര്‍ രാജ്പാല്‍ മീണ, ഡി.സി.പി. കെ.ഇ. ബൈജു, അസിസ്റ്റന്റ് കമ്മിഷണര്‍മാരായ എ. സുരേഷ്, വി. സുരേഷ്, എ.എം. സിദ്ദിഖ്, എ.ജെ. ജോണ്‍സണ്‍ എന്നിവരുടെയും ആറ് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ സ്ട്രൈക്കിങ് ഫോഴ്സിലെയും എ.ആര്‍. ക്യാമ്പിലെയും പോലീസുകാരെയാണ് നിയോഗിച്ചത്.

ആര്‍ട്സ് കോളേജില്‍ പരിപാടിക്കെത്തുന്നവരുടെ ബാഗുകള്‍ സൂക്ഷിക്കാന്‍ നേരത്തേതന്നെ ക്ലാസ് മുറിയും മറ്റും സജ്ജമാക്കിയിരുന്നു. 142 ബാഗുകളാണ് മുഖ്യമന്ത്രി പോകുംവരെ ഇവിടെ സൂക്ഷിച്ചത്. ചാനല്‍ ക്യാമറാമാന്മാര്‍, പത്ര ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരെ മാത്രമാണ് ബാഗുമായി ഉള്ളില്‍ കടക്കാന്‍ പോലീസനുവദിച്ചത്. പോലീസുദ്യോഗസ്ഥര്‍ പരിപാടി നടക്കുന്ന ദിവസം കുട്ടികളോട് കറുത്തവസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ ആവശ്യപ്പെടണമെന്ന് നിര്‍ദേശിച്ചിരുന്നതായി സംഘാടക സമിതി വൈസ് ചെയര്‍മാനും കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എടക്കോട്ട് ഷാജി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലറൊന്നും ഇറക്കിയിട്ടില്ല. എന്നിട്ടും ചില കുട്ടികള്‍ കറുത്തവസ്ത്രം ധരിച്ചുവന്നു. അത് പോലീസുകാര്‍ ചോദ്യംചെയ്ത കാര്യം തനിക്കറിയില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ഇതിപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് കറുപ്പ് കണ്ടുകൂടെന്ന് പറഞ്ഞ് മലയാളികള്‍ക്ക് കറുപ്പിട്ട് പുറത്തിറങ്ങാന്‍ പറ്റില്ലെ. ഉത്തരകൊറിയന്‍ ഏകാധിപതി കിമ്മിനേക്കാള്‍ കഷ്ടമായ് വരികയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി. ഒരു ജനാധിപത്യ രാജ്യത്ത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യങ്ങലാണ് കേരളത്തില്‍ നടക്കുന്നത്. പിണറായിയുടെ പ്രഹസനങ്ങളെ ന്യായീകരിച്ച് പാര്‍ട്ടി. എന്തിന് ഇങ്ങനെ ഞങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് ജനങ്ങള്‍ രോഷത്തോടെ ചോദിക്കുന്നു. മുഖ്യമന്ത്രി കാരണം ഇത് വലിയ ശല്യമെന്ന് മലയാളികളുടെ കമന്റ്. ഒരു കാര്യം ചെയ്യാം ഞങ്ങള്‍ വീട്ടില്‍ക്കയറി ഇരിക്കാമെന്ന് ജനങ്ങള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (18 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (27 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (36 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (46 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (51 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends