ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് കടലിൽ വീണു, പന്ത് എടുക്കുന്നതിനിടെ കടലിൽ കാണാതായ പതിനാലുകാന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് മാളിയേക്കലിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കടലിൽ വീണ പന്ത് എടുക്കുന്നതിനിടയിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അനുചന്ദി(14)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരയിൽ നിന്നും നൂറ് മീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.
കോസ്റ്റ് ഗാർഡിന്റെ ബോട്ടും ഹെലികോപ്റ്ററും രാവിലെ നടത്തിയ തിരച്ചിലിലാണ് മ്യതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അനുചന്ദിനെ കടലിൽ കാണാതായത്. കടലോരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha






















