Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കണ്ണൂരില്‍ പാര്‍ട്ടിയില്‍ എത്തുന്നവരില്‍ ഒരുവിഭാഗം ഉയര്‍ന്ന സ്ഥാനമാനങ്ങളിലേയ്ക്ക് എത്തും. രണ്ടാമത്തെ കൂട്ടര്‍ കേരളം അറിയപ്പെടുന്ന ഗുണ്ടകളായി മാറും. ഈ ഗുണ്ടകളുടെ ബലത്തിലും ശക്തിയിലും വാളിന്റെ മൂര്‍ച്ചയിലും വെട്ടിന്റെ എണ്ണത്തിലുമാണ് കണ്ണൂരിലെ പലരും അധികാരത്തിന്റെ പടവുകള്‍ കയറുന്നത്. അന്നും കൊല്ലുന്നവന് ജയിലും കൊല്ലിക്കുന്നവന് സ്ഥാനമാനങ്ങളും ജോലികളും എല്ലാം വാരിക്കോരി ലഭിക്കും. എന്നാല്‍ നാളിതുവരെ സിപിഎം അടിമകളായ ഇത്തരം ഗുണ്ടകള്‍ ഇത് പരസ്യമായി വിളിച്ചു പറഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ എടയന്നൂര്‍ ഷുഹൈബ്

20 FEBRUARY 2023 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

സിപിഎമ്മിലേയ്‌ക്കെത്തുന്ന യുവജനങ്ങളെ നേര്‍വഴിയ്ക്ക് നയിക്കേണ്ട ഉത്തരവാദിത്വം സിപിഎമ്മിനുണ്ട്. എന്നാല്‍ കണ്ണൂരില്‍ പാര്‍ട്ടിയില്‍ എത്തുന്നവരില്‍ ഒരുവിഭാഗം ഉയര്‍ന്ന സ്ഥാനമാനങ്ങളിലേയ്ക്ക് എത്തും. രണ്ടാമത്തെ കൂട്ടര്‍ കേരളം അറിയപ്പെടുന്ന ഗുണ്ടകളായി മാറും. ഈ ഗുണ്ടകളുടെ ബലത്തിലും ശക്തിയിലും വാളിന്റെ മൂര്‍ച്ചയിലും വെട്ടിന്റെ എണ്ണത്തിലുമാണ് കണ്ണൂരിലെ പലരും അധികാരത്തിന്റെ പടവുകള്‍ കയറുന്നത്. അന്നും കൊല്ലുന്നവന് ജയിലും കൊല്ലിക്കുന്നവന് സ്ഥാനമാനങ്ങളും ജോലികളും എല്ലാം വാരിക്കോരി ലഭിക്കും.

എന്നാല്‍ നാളിതുവരെ സിപിഎം അടിമകളായ ഇത്തരം ഗുണ്ടകള്‍ ഇത് പരസ്യമായി വിളിച്ചു പറഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ വിളിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ പാര്‍ട്ടി ഗുണ്ടകളാണ്. ഞങ്ങളെ കൊണ്ട് കൊലപാതകങ്ങള്‍ ചെയ്യിച്ചതാണ്.

പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും തല്ലാനും സഖാക്കള്‍ പറഞ്ഞാല്‍ ഞങ്ങള്‍ അത് ചെയ്യുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ കൊല്ലാന്‍ പറഞ്ഞവര്‍ക്ക് പതക്കങ്ങളും കൊന്നവര്‍ക്ക് പുറത്താക്കലും പരിഹാസവുമാണ് ലഭിച്ചിരിക്കുന്നതെന്ന ആകാശ് തില്ലങ്കേരിയുടെ വാക്കുകള്‍ സിപഎമ്മിന് പൊള്ളി. ഒടുവില്‍ ആകാശ് തില്ലങ്കേരിയെന്ന യുവാവിനോട് സമരസപെട്ട് സിപിഎം പരസ്യ വിഴുപ്പലക്കുകള്‍ വിലക്കി. ഇനിയാരും മിണ്ടരുത്.

ഒടുവില്‍ മരണത്തിന്റെ വാറണ്ട് ഏറ്‌റുവാങ്ങി തില്ലങ്കേരി സുഹൃത്തുക്കള്‍ സ്വന്തം നാട്ടിലേയ്ക്ക എത്തിയിരിക്കുന്നു. എന്നാല്‍ ഏത് സമയവും പടികടന്നെത്തുന്ന സിപിഎം അടുത്ത തലമുറ ഗുണ്ടകളുടെ വാളുകള്‍ അവരുെ തല കൊയ്യുമെന്നും ഭയക്കുന്നു. കൂടെ നിന്നവരും കൂട്ടി തന്നവരും തള്ളി പറഞ്ഞിരിക്കുന്നു. എങ്കിലും പാര്‍ട്ടിയിലെ ദൃഡമായ പി.ജയരാജന്റെ കൈകള്‍ തങ്ങളെ ചേര്‍ത്ത് പിടിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഷിഹൈബ് വധത്തിന് ഉത്തരവ് നല്കി പറഞ്ഞ് വിട്ടതാര് എന്ന ചോദ്യത്തിന്റെ ഉത്തരമായിരിക്കും ഇന്ന് തില്ലങ്കേരി സിപിഎം സമ്മേളനത്തില്‍ ഉയര്‍ന്നു വരുന്നത്.

തില്ലങ്കേരിയിലെ ഇന്നത്തെ യോഗത്തില്‍ സംസ്ഥാന സമിതി അംഗം പി.ജയരാജനെ സിപിഎം മുന്നില്‍ നിര്‍ത്തുന്നതു യാദൃശ്ചികമായി അല്ല. ഇ.പി.ജയരാജനെതിരെ പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ സ്വത്തു സമ്പാദന പരാതി നല്‍കിയ വിഷയം പുറത്തു ചര്‍ച്ച ആയതില്‍ ഗൂഢാലോചന സംശയിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്.

തന്നെ ആരാധനയോടെ കാണുന്ന അണികളെ തള്ളിപ്പറയേണ്ട ധര്‍മസങ്കടത്തിലേക്കു പി.ജയരാജനെ തള്ളിവിട്ടതിനു പിന്നില്‍ ഈ പടലപ്പിണക്കം കാരണമായെന്നു കരുതുന്നവരുണ്ട്. വ്യക്തി ആരാധനയ്ക്കു കീഴ്‌പ്പെട്ടു പോകുന്ന അണികളെ തിരികെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാനുള്ള നീക്കവും കൂടിയാണ്  തില്ലങ്കേരിയില്‍ പി.ജയരാജനെ പങ്കെടുപ്പിച്ചു സിപിഎം നടത്തുന്ന വിശദീകരണ യോഗം.

തില്ലങ്കേരി ലോക്കല്‍ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ആകാശിനും സംഘത്തിനും ഉണ്ടെന്ന് ആക്ഷേപം പാര്‍ട്ടിയിലുണ്ട്. ആകാശിനെ പുറത്താക്കിയതാണെന്നു പാര്‍ട്ടി പറയുമ്പോഴും തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമാണ്. അതുകൊണ്ടാണ് ഇവരുമായി ചങ്ങാത്തം വേണ്ടെന്നു ബ്രാഞ്ച് കമ്മിറ്റികളോടു പാര്‍ട്ടി കര്‍ശനമായി പറയുന്നത്. ഇ.പി.ജയരാജന്‍ - പി.ജയരാജന്‍ തര്‍ക്കം ആകാശിന്റെ പ്രകോപനത്തിനു കാരണമായോ എന്നും പാര്‍ട്ടി പരിശോധിക്കേണ്ടി വരും.

പാര്‍ട്ടിക്കു വേണ്ടി സഹിച്ച ത്യാഗം എണ്ണി പറയുന്നതിനിടെയാണ് കൊല ആഹ്വാനം ചെയ്തവര്‍ക്കു കിട്ടിയ പരിരക്ഷയും നടപ്പാക്കിയവര്‍ക്കു ലഭിച്ച അവഗണനയും ആകാശിനു വിളിച്ചു പറയേണ്ടി വന്നത്. കെ.കെ.ശൈലജ എംഎല്‍എയുടെ സ്റ്റാഫ് രാഗിന്ദ്, മന്ത്രി എം.ബി.രാജേഷിന്റെ ഡ്രൈവര്‍ അനൂപ്, ഭാര്യ ശ്രീലക്ഷ്മി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ്, മേഖലാ സെക്രട്ടറിയായിരുന്ന വിനീഷ് തുടങ്ങിയവരെ ആണ് ആകാശും കൂട്ടരും പ്രതിസ്ഥാനത്തു നിര്‍ത്തിയിരിക്കുന്നത്.

രാഗിന്ദിനെതിരെ ഫെയ്‌സ്ബുക്കില്‍ ഇന്നലെയും ആകാശ് തില്ലങ്കേരി രംഗത്തെത്തി. തന്റെ ഭാര്യയെ അടക്കമാണ് രാഗിന്ദ് അപമാനിച്ചതെന്നും ആര്‍എസ്എസിനെ പ്രതിരോധിച്ചതിനെത്തുടര്‍ന്നാണു താന്‍ ജയിലില്‍ പോയതെന്നും പോസ്റ്റില്‍ പറയുന്നു. ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കട്ടെ എന്നു കെ.കെ.ശൈലജ എംഎല്‍എ പ്രതികരിച്ചു. എന്നാല്‍, പാര്‍ട്ടിക്കെതിരെ പറയില്ലെന്ന് ആകാശിന്റെ കൂട്ടാളിയായ ജയപ്രകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വന്ന്  20 മിനിട്ടിനുള്ളില്‍ അത് ഒവിവാക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം പോസ്റ്റുകളിട്ട് പാര്‍ട്ടി കൂറ് കാണിക്കുകയാണെന്ന ധാരണ പരത്തുകയാണെന്നും ആരോപണമുയരുന്നുണ്ട്.

മട്ടന്നൂരും. തില്ലങ്കേരിയിലെയും സൈബര്‍ സഖാക്കള്‍ ത്‌ല്ക്കാലം വെടി നിറുത്തല്‍ നടത്തിയെങ്കില്‍ അത് ഗുണ്ടാ പേടി കൊണ്ടാണെന്ന് പറയാം. അധികാരവും പാര്‍ട്ടി സംവിധാനങ്ങളും ആവശ്യത്തിലധികം ഉപയോഗിച്ചാലും കണ്ണൂരില്‍ സിപിഎമ്മിനെ വിഴുങ്ങിയിരിക്കുന്ന ജീര്‍ണ്ണതയും കൊലപാതകവും പെട്ടെന്ന് അവസാനിപ്പിക്കാന്‍ കവിയാത്ത സാഹചര്യമാണ്. ശത്രുക്കളായി സിപിഎമ്മുകാര്‍ തന്നെ രണ്ട് പക്ഷങ്ങളായി തിരിയുന്ന കാഴ്ചയാണ് തില്ലങ്കേരി നല്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (1 hour ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (1 hour ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (2 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (3 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (3 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (3 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (7 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (7 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (7 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (7 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (7 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (7 hours ago)

Malayali Vartha Recommends