ബഫര്‍ സോണ്‍ പ്രഖ്യാപനത്തില്‍ നിന്ന് മനുഷ്യന്റെ ആവാസ വ്യവസ്ഥാ കേന്ദ്രം ഒവിവാക്കുന്നതിനുള്ള തീരുമാനം സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടില്ല. അതിന മുന്‍പ് വനം വകുപ്പ് പണി തുടങ്ങി. വളര്‍ത്തു പോത്തുകളെ പുറത്താക്കലാണ് ആദ്യപടിയായി ചെയ്യുന്നത്

.വന്യജീവിസങ്കേതങ്ങളുടെ പരിസരത്തുനിന്നു പോത്തുകളെ ഒഴിവാക്കാന്‍ നീക്കം. കടുവയെയും പുലിയെയും പോലുള്ള വന്യമൃഗങ്ങളെ ഇവ ആകര്‍ഷിക്കുന്നുവെന്നു കണ്ടാണിത്. പോത്തുകളെ വളര്‍ത്താനായി ഇടനിലക്കാര്‍ ആദിവാസികള്‍ക്ക് അനധികൃതമായി കൈമാറുന്ന രീതിയുണ്ട്. ഇതര സംസ്ഥാനത്തുനിന്നാണ് ഇങ്ങനെ പോത്തുകളെ കൊണ്ടുവരുന്നത്.
വനത്തിനുള്ളില്‍ കടന്ന പോത്തുകളെ പിടികൂടി പുറത്തെത്തിച്ച് ഇവ സ്വന്തമാണെന്നു തെളിയിക്കാന്‍ ഉടമകള്‍ക്ക് ഒരാഴ്ച സമയം അനുവദിക്കും. തുടര്‍ന്ന് പിഴ ഈടാക്കി പോത്തുകളെ വിട്ടു കൊടുക്കും. ഉടമകള്‍ എത്തിയില്ലെങ്കില്‍ പോത്തുകളെ ലേലം ചെയ്തു വില്‍ക്കാനാണു വനം വകുപ്പിന്റെ നീക്കം.
കന്നുകാലി വളര്‍ത്തല്‍ ഉപജീവനമാക്കിയ കര്‍ഷകരെ ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കില്ല. റിപ്പോര്‍ട്ട് നല്‍കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്ങിനു നിര്‍ദേശം നല്‍കി. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഇടനിലക്കാര്‍ വന്‍തോതില്‍ പോത്തിന്‍കുട്ടികളെ വളര്‍ത്തുന്നതിനായി, വനത്തോടു ചേര്‍ന്നു താമസിക്കുന്നവര്‍ക്കു കൈമാറുന്നുണ്ട്. തീറ്റയ്ക്കായി ഇവയെ വനത്തില്‍ കയറ്റിവിടും.
വയനാട് വന്യജീവി സങ്കേതത്തിനടുത്തുമാത്രം ഏകദേശം 25,000 പോത്തുകളുണ്ടെന്നു കണ്ടെത്തിയതായി വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കിയിലും ഇതേ സ്ഥിതിയാണ്.
https://www.facebook.com/Malayalivartha






















