മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് നടന്‍ മോഹന്‍ലാല്‍;കല്യാണ റിസപ്ഷന് കറുപ്പണിഞ്ഞെത്തി ലാലേട്ടന്‍,മുഖ്യന്റെ കറുപ്പ് പേടിക്ക് ലാലേട്ടന്റെ വക മുട്ടന്‍ പണി

പിണറായിക്കിട്ട് യമണ്ടന്‍ പണികൊടുത്ത് നടന്‍ മോഹന്‍ലാല്‍. ഇതിലും വലിയ പണി മുഖ്യന് സ്വപ്നങ്ങളില്‍ മാത്രം. എവിടെ പോയാലും കറുപ്പ് അലര്‍ജ്ജി. അതിന് വഴിയിലൂടെ ജനങ്ങളെ നടക്കാന്‍ പോലും അനുവദിക്കാത്ത പിണറായി പക്ഷെ ചെന്നുകേറുന്നിടത്തെല്ലാം മുട്ടന്‍ പണി. ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ കല്യാണ റിസപ്ഷനില്‍ ചെന്നുകേറിക്കൊടുത്ത പിണറായി, കണ്ടതും കറുപ്പ്. ദാ കറുപ്പിട്ട് വരുന്നു നടന്‍ മോഹന്‍ലാല്‍. ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്. മുഖ്യന്റെ രോദനം ഉയരുന്നു. അല്ലെങ്കില്‍ ഒരു നല്ല കാര്യത്തിന് വരുമ്പോള്‍ എന്തിന് കറുപ്പിടണം. മരണ വീട്ടില്‍ പോലും കെട്ടിവെച്ച കറുപ്പഴിപ്പിച്ച പിണറായി കല്യാണ വീട്ടില്‍ കണ്ടതും കറുപ്പ്. മോഹന്‍ ലാലിന്റെ കറുപ്പ് മാത്രമല്ല. ആനന്ദ ബോസും കറുപ്പിട്ട്. കുടുംബത്തിലുള്ള മരുമോനും കറുപ്പ്. ഇജ്ജൊക്കെ കൂടെ എന്നെയങ്ങ് എയറിലാക്കുകയാണെന്ന് മുഖ്യന് തോന്നിക്കാണും.
കല്യാണ വീടായിപ്പോയി ഇല്ലേല്‍ കാണാരുന്നു മോഹന്‍ ലാലിനെ പറപ്പിച്ചേനെ മുഖ്യന്‍. ഇതിപ്പോള്‍ എല്ലാവരും മുഖ്യനെ എടുത്തിട്ട് എയറില്‍ക്കേറ്റുവാണെന്നേ. മുഖ്യന്റെ കറുപ്പ് പേടി നാട്ടില്‍ പാട്ടാണ്. ഈ പേടി നാട്ടില്‍ മാത്രമല്ല ഇപ്പോള്‍ രാജ്യത്ത് തന്നെ ചര്‍ച്ചാ വിഷയവുമാണ്. എന്നിട്ടും മോഹന്‍ലാല്‍ കറുപ്പിട്ട് വന്നു. മോഹന്‍ ലാല്‍ മനപ്പൂര്‍വ്വം ഇട്ടതാണോയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇതിനേപ്പറ്റി കൂലംകഷമായൊരു ചര്‍ച്ച പാര്‍ട്ടി നടത്തുന്നതായിരിക്കും. എന്നാലും എടാ മരുമോനെ നീയും കറുപ്പിട്ട് എന്നെയെങ്ങ് അപമാനിക്കുവാണല്ലോന്ന് മുഖ്യന്റെ രോദനം.
കറുപ്പിട്ട് വന്ന മോഹന്‍ലാലിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടി വന്നു, ലാലിനോട് തൊട്ടടുത്തിരുന്ന് സംസാരിക്കേണ്ടി വന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയ എടുത്തിട്ട് അലക്കുകയാണ്. മുഖ്യോ കറുപ്പ് കണ്ടാല്‍ ഭയം അതിന് കണ്ണുംപൂട്ടി നടപ്പ് പുറത്തിറങ്ങുന്നേയില്ല. പക്ഷെ ചെന്നുകേറുന്നിടത്തെല്ലാ കറുപ്പാണല്ലോന്ന് പരിഹാസം. അല്ലേലും മലയാളികള്‍ ഇങ്ഹനാന്നേ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാല്‍ അവരത് ചെയ്തേ അടങ്ങു. സാരമില്ല പോട്ടെ മുഖ്യ നമ്മുടെ ലാലേട്ടനല്ലെ.
ലാലേട്ടന്‍ പിന്നെ പോട്ടേന്ന് വെക്കാ. മരുമോന്‍ പോലും കൂടെ നടന്ന് ട്രോളുന്നു. മുഖ്യന്റെ കൂടെ കറുപ്പിട്ട് ദേ മരുമോന്‍. ഓഹോ അപ്പോള്‍ മരുമോന് എന്തും ആകാം അല്ലേയെന്ന് സോഷ്യല്‍മീഡിയ. മോനെ മരുമോനെ മോള്‍ടെ ഭര്‍ത്താവായ് പോയ് ഇല്ലേല്‍ നിന്നെ ഞാന്‍ പറപ്പിച്ചേനെ. റിയാസിക്ക ഇങ്ങളിങ്ങനെ മുഖ്യനെ ട്രോളാന്‍ പാടുണ്ടോ. ഓടി നടന്ന് കറുപ്പിടുന്നവരെ പൊക്കുകയാണ് പോലീസ്. മുഖ്യന്‍ പോണ വഴിലെങ്ങും കറുപ്പ് പാടില്ല. പക്ഷെ മുഖ്യനെ ട്രോളാന്‍ കൂടെത്തന്നെ ആള്.
ആദ്യം മരുമോന്റെ കറുപ്പഴിക്ക് പിണറായി എന്നിട്ടാകാം നാട്ടുകാരുടേതെന്നാണ് പൊങ്കാല. കൂടെ നടന്നിട്ട് അമ്മായപ്പനിട്ട് വെക്കുന്ന മരുമോന്‍....ഈ പിന്നില്‍ നിന്നുള്ള കുത്ത് പിണറായി അറിയുന്നില്ലേ. റിയാസെ ഒന്നുല്ലേലും ഇങ്ങക്ക് സ്ത്രീധനമായ് മന്ത്രിക്കസേര വരെ തന്നിട്ടും വേണമായിരുന്നോ ഈ ചതി. മുഖ്യ മരുമകന്റെ ഈ ചതി നിങ്ങള്‍ തിരിച്ചറിയണം. അല്ലാതെ നാട്ടുകാരുടെ പിന്നാലെ മാത്രം ഓടി നടന്ന് കറുപ്പ് അഴിപ്പിച്ചിട്ട് കാര്യമില്ല. സോഷ്യല്‍ മീഡിയ എടുത്ത് അലക്കുകയാണ് മുഖ്യനെ. ഒരു ദിവസം ഉണര്‍ന്നാല്‍ എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കണമെങ്കില്‍ കൈരളി ചാനല്‍ കാണണം. വടിവാളിനിടയിലൂടെ നടന്ന ആള്‍ക്ക് കറുപ്പിനെ പേടി. ഇമ്മാതിരിയൊക്കെ പേടിക്കുന്ന ആളെയാണോ മക്കളെ ഇരട്ട ശങ്കന്‍ എന്ന് വിളിക്കുന്നത്. മുഖ്യമന്ത്രിയെ 'സംസ്ഥാനത്തെ പൊതുശല്യമായി' മുഖ്യന്‍ തന്നെ ഉടന്‍ പ്രഖ്യാപിക്കും... പിണറായി 'വര്‍ക്ക് ഫ്രം ഹോം ' എടുത്താല്‍ ഖജനാവിന് ലാഭം പ്രതിമാസം 30 ലക്ഷം ..... വീട്ടിലിരുന്നു ജോലി ചെയ്യൂ ...കേരളത്തെ രക്ഷിക്കൂ. തുടങ്ങി കമന്റുകള്‍.
https://www.facebook.com/Malayalivartha






















