ഇത് പിണറായിയുടെ കുതന്ത്രമോ? സിപിഎമ്മിനെ വെള്ളം കുടിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയെ പൂട്ടാൻ പോലീസ്, ശുഹൈബ് വധക്കേസിൽ ആകാശിന്റെ ജാമ്യം റദ്ദാക്കാൻ നീക്കം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ...!

കണ്ണൂർ സിപിഎം നേതൃത്വത്തെ ശരിക്കും വെള്ളം കുടിപ്പിക്കുകയാണ് ആകാശ് തില്ലങ്കേരിയും കൂട്ടരും. പാർട്ടിക്ക് വേണ്ടി നടത്തിയ രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലാണ് ആകാശ് തില്ലങ്കേരി പാർട്ടിയെ ശരിക്കും ഇപ്പോൾ വരുതിയിൽ നിർത്തുന്നത്. അതിനിടയിൽ ആകാശ് തില്ലങ്കേരിക്കെതിരെ കുരുക്ക് മുറുകയാണ് പോലീസ്. മട്ടന്നൂർ ശുഹൈബ് വധക്കേസിലെ ആകാശിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് ഇപ്പോൾ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്.
ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോർട്ട്. അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ പി ജയരാജൻ പ്രസംഗിക്കും.
പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉരുണ്ടു കളിക്കുകയാണ് സിപിഎം. വിഷയത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോലും അഭിപ്രായം രേഖപ്പെടുത്തരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയ സിപിഎം തന്നെയാണ് ജയരാജനെ ഉപയോഗിച്ച് രാഷ്‌ട്രീയ വിശദീകരണം യോഗം നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.
തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും. സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം താനാണ് ഷുഹൈബിനം വധിച്ചതെന്നും ഇപ്പോൾ തള്ളിപ്പറയുന്നത് അംഗീകരിക്കില്ലെന്നും ആകാശ് ഫേസ്ബുക്കിലെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സിപിഎമ്മിന് വലിയ ആഘാതമായ വെളിപ്പെടുത്തൽ നടത്തിട്ടും പ്രാദേശികമായി ആകാശിനെപിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു.
എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധയാത്ര കണ്ണൂരെത്തും മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ആകാശ് തില്ലങ്കേരി ഉയർത്തിയ ആരോപണങ്ങൾ പ്രാദേശിക വിഷയമാണെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ നിസാരവൽക്കരിക്കുമ്പോൾ ഒരു ക്വട്ടേഷൻ നേതാവിനെ രാഷ്ട്രീയപരമായി നേരിടാൻ സിപിഎം വൻ സന്നാഹങ്ങളോടെയാണ് ഇറങ്ങുന്നത്. നേരത്തേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാത്രം പങ്കെടുത്താൻ മതിയെന്നാണ് നിശ്ചയിച്ചിരുന്നത്.
പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പി.ജയരാജന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തി യോഗത്തിന്റെ പുതിയ പോസ്റ്റര്‍ ഇറക്കിയത്. ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന വിവരത്തെത്തുടർന്ന് തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആകാശിന് സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നൽകേണ്ട കാര്യമില്ലെന്നും സിപിഎം ജില്ലാ നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകി. ഇത്തരം പ്രതികരണങ്ങൾ പാർട്ടിക്ക് ക്ഷീണം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി.
https://www.facebook.com/Malayalivartha



























