സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്ക് യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലെന്നതിന്റെ പേരില്‍ യോഗ്യതയുള്ളവരെ ശുപാര്‍ശചെയ്യാനുള്ള സര്‍ക്കാരിന്റെ നിയമപരമായ അധികാരം ഇല്ലാതാകുന്നില്ല.... സര്‍ക്കാരിനെ മറികടന്ന് സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറെ ഗവര്‍ണര്‍ക്ക് നിയമിക്കാനാകില്ലെന്ന് ഹൈക്കോടതി....

സര്‍ക്കാരിനെ മറികടന്ന് സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറെ ഗവര്‍ണര്‍ക്ക് നിയമിക്കാനാകില്ലെന്ന് ഹൈക്കോടതി. താത്കാലിക വി.സി.യായി ഡോ. സിസാ തോമസിനെ നിയമിച്ചത് സിംഗിള്‍ ബെഞ്ച് ശരിവെച്ചതിനെതിരായ അപ്പീല്‍ തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ ഉത്തരവിന്റെ വിശദാംശങ്ങള്‍ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. നിയമം നിഷ്‌കര്‍ഷിക്കുന്ന രീതി മറികടന്ന് ചാന്‍സലര്‍(ഗവര്‍ണര്‍)ക്ക് നിയമനം നടത്താനാകില്ല. സര്‍വകലാശാല നിയമത്തിന്റെ വകുപ്പ് 13 (7) പാലിച്ച് മാത്രമേ നിയമനം നടത്താനാകൂ. താത്കാലികമായി വി.സി.യെ നിയമിച്ചതിനെതിരേയായിരുന്നു ഹര്‍ജി എന്നിരിക്കെ വി.സി.യെ നിയമിക്കാനായി എത്രയും വേഗം ചാന്‍സലറുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റിക്ക് രൂപംനല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം അനാവശ്യമായിരുന്നെന്നും വിലയിരുത്തി
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
https://www.facebook.com/Malayalivartha






















