Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അച്ഛന്‍പോലും കയ്യടിച്ചു... കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പറ്റുമോയെന്ന് നോക്കി കോണ്‍ഗ്രസ് തില്ലങ്കേരിയില്‍ ഇടപെടുന്നു; ആകാശിനെ പുറത്താക്കിയത് താന്‍ ജില്ലാ സെക്രട്ടറിയായിരിക്കെയെന്ന് പി ജയരാജന്‍; ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തില്‍ പങ്കെടുത്ത് ആകാശിന്റെ അച്ഛനും

21 FEBRUARY 2023 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

വളരെ കാലത്തിന് ശേഷം സിപിഎം നേതാവ് പി ജയരാജന്റെ ഒരു പൊതു പ്രസംഗം വന്നത് പിജെ ആര്‍മിയെ ആവേശത്തിലാക്കി. തങ്ങളില്‍ ഒരാളായ ആകാശ് തില്ലങ്കേരിയ്ക്ക് എതിരെയുള്ള യോഗമാണെങ്കിലും പിജെ ആര്‍മി ആവേശത്തിലായിരുന്നു. പി ജയരാജന്‍ പഴയ ആവേശത്തില്‍ കത്തിക്കയറുകയായിരുന്നു.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പറ്റുമോയെന്ന് നോക്കി കോണ്‍ഗ്രസ് തില്ലങ്കേരിയില്‍ ഇടപെടുകയാണെന്ന് പി ജയരാജന്‍ പറഞ്ഞു. പി ജയരാജന്‍ തില്ലങ്കേരിയിലേക്ക് എന്ന് ഗോളാന്തര യാത്ര നടത്തിയത് പോലെ വാര്‍ത്ത വന്നു. തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അങ്ങിനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളുടെതാണ്.

തില്ലങ്കേരിയിലെ പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നേരിടാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. സി പി എമ്മിനെ എങ്ങനെ തകര്‍ക്കാം എന്നാണ് മധ്യമങ്ങള്‍ ശ്രമിക്കുന്നത്. തില്ലങ്കേരിയിലേക്ക് അല്ലാതെ താന്‍ വേറെ എങ്ങോട്ടാണ് പോകേണ്ടത്? തില്ലങ്കേരിയെ പറ്റി ബൈറ്റ് വേണമെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ സമീപിച്ചു.

525 പാര്‍ട്ടി മെമ്പര്‍മാരുണ്ട് ഇവിടെ. അവരാണ് പാര്‍ട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. ഞാന്‍ ജില്ല സെക്രട്ടറി ആയപ്പോള്‍ ആകാശിനെ പുറത്താക്കി. എടയന്നൂര്‍ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സംഭവത്തിലെ മുഴുവന്‍ ആളുകളെയും പാര്‍ട്ടി പുറത്താക്കി. ആ സംഭവത്തെ പാര്‍ട്ടി തള്ളി പറഞ്ഞു. എടയന്നൂരിലെ സംഭവത്തില്‍ പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താന്‍ അന്ന് ജില്ല സെക്രട്ടറിയാണെന്നും പി ജയരാജന്‍ പറഞ്ഞു.

ഇവിടുത്തെ ആദ്യകാല കമ്യൂണിസ്റ്റുകള്‍ ഒരു കൊട്ടേഷന്റെയും പിന്നാലെ പോയവരല്ലെന്ന് പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം ഹിന്ദുരാഷ്ട്രമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ദൈവിക രാഷ്ട്രമാണ്. എന്നുവെച്ചാല്‍ ഇസ്ലാമിക രാഷ്ട്രം. ഇവര്‍ തമ്മില്‍ രഹസ്യ ആലോചന നടത്തി. കീഴടങ്ങലിന്റെ നാനാവിധത്തിലുള്ള പ്രകടനമാണിത്. ആര്‍എസ്എസ് രൂപീകരിച്ചിട്ട് 100 വര്‍ഷം തികയാന്‍ പോവുകയാണ് 2025 ല്‍. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമം.

കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ എടുക്കാത്ത മുക്കാലാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയപ്പോള്‍ വലതുപക്ഷ ശക്തികള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണിത്. സിപിഎമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നപ്പോള്‍ ആ ദൗത്യം ഏറ്റെടുത്താണ് ആര്‍എസ്എസ് വന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോദി അധികാരത്തില്‍ വന്നാല്‍ സാമൂഹ്യനീതിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാകില്ല.

എടയന്നൂര്‍ സംഭവത്തിലെ മുഴുവന്‍ ആളുകളെയും പുറത്താക്കി. ആ സംഭവത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞു. എടയന്നൂരിലെ സംഭവത്തില്‍ പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താന്‍ അന്ന് ജില്ല സെക്രട്ടറിയാണ്. എടയന്നൂരില്‍ മരിച്ച ആളെ മാത്രം കോണ്‍ഗ്രസ് ഇപ്പോള്‍ ഓര്‍ക്കുന്നു. എന്നാല്‍ ആര്‍എസ്എസ് കൊലപ്പെടുത്തിയ കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസ് മറന്ന് പോവുന്നു. കൊട്ടേഷന്‍ സംഘാംഗങ്ങളെ ജില്ല സെകട്ടറി പേരെടുത്ത് തള്ളിപ്പറഞ്ഞു. സംരക്ഷിക്കാതിരിക്കുമ്പോള്‍ പല വഴിക്ക് സഞ്ചരിക്കേണ്ടി വരും എന്ന് പറഞ്ഞവരുമായി സന്ധിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വഴി. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി. സി പി എമ്മില്‍ ഭിന്നതയില്ല. എല്ലാ കാലത്തും കൊട്ടേഷനെ എതിര്‍ത്തവരാണ് സിപിഎമ്മെന്നും പി ജയരാജന്‍ വ്യക്തമാക്കി.

തില്ലങ്കേരിയില്‍ എന്തോ കുഴപ്പമുണ്ടെന്ന് തെറ്റിദ്ധാരണ പരത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സിപിഎമ്മിനകത്ത് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. നിങ്ങളും ഇ പി യും തമ്മിലുള്ള പ്രശ്‌നമാണ് ഇതിന് പിന്നിലെന്ന് തന്നെ സമീപിച്ച മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ ങ്ങങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും കഴിഞ്ഞ ദിവസവും കണ്ടതാണെന്നും താന്‍ അയാളോട് പറഞ്ഞു.

അതേസമയം ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തില്‍ ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവിയും പങ്കെടുത്തു. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാന്‍ കോടതിയിലെത്തിയത്. പാര്‍ട്ടി വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി. പൊതുയോഗത്തില്‍ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോക്കല്‍ സെക്രട്ടറി ഷാജി തില്ലങ്കേരി സംസാരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (1 hour ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (1 hour ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (2 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (3 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (3 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (3 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (7 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (7 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (7 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (7 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (7 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (7 hours ago)

Malayali Vartha Recommends