നീതി കിട്ടുമെന്ന പ്രതീക്ഷയോടെ കുടുംബം.... നിയമപോരാട്ടം അവസാന ഘട്ടത്തിലേക്ക് .... അട്ടപ്പാടി മധുകൊലക്കേസില്‍ അന്തിമ വാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും

നിയമപോരാട്ടം അവസാന ഘട്ടത്തിലേക്ക് .... അട്ടപ്പാടി മധുകൊലക്കേസില്‍ അന്തിമ വാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും
നാളെ മധുകൊല്ലപ്പെട്ടിട്ട് അഞ്ചുവര്‍ഷം തികയും . മധുവിന്റെ അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തിയിട്ടും പിന്മാറാതെയുള്ള നിയമപോരാട്ടം അവസാന ഘട്ടത്തിലേക്ക് .
കൊലക്കേസില്‍ പതിനാറ് പ്രതികള്‍. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ 101 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗത്ത് എട്ടുപേരേയും വിസ്തരിച്ചു.
2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മധുകൊല്ലപ്പെടുന്നത്. മൂന്ന് പ്രോസ്യൂട്ടര്‍മാര്‍ പിന്മാറിയ കേസില്‍ പല കാരണം കൊണ്ട് വിചാരണ വൈകുകയുണ്ടായി. രഹസ്യമൊഴി നല്‍കിയവര്‍ അടക്കം 24 സാക്ഷികള്‍ കോടതിയില്‍ കൂറുമാറി. കൂറ് മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കല്‍ അടക്കം അസാധാരണ സംഭവങ്ങള്‍ ഏറെയുണ്ടായി.
മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടിനെ തെളിവ് മൂല്യമായി അവതരിപ്പിച്ചതടക്കം കയ്യടിനേടിയ പ്രോസിക്യൂഷന്‍ നടപടികള്‍.കേസില്‍ അന്തിവാദം തുടങ്ങുമ്പോള്‍ 2 കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്.
ഒന്ന് കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ എന്താകും നടപടി. രണ്ട് കൂറുമാറ്റത്തിന് ഇടനിലക്കാരനായ ആഞ്ചനെതിരെയുള്ള പ്രോസിക്യൂഷന്‍ നിലപാട്. അതേസമയം നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.
" f
https://www.facebook.com/Malayalivartha






















