ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍... കൈയിലും തലയിലും ഗുരുതര പരിക്കേറ്റ മണിലാല്‍ ആശുപത്രിയില്‍ ചികിത്സയില്‍

ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. കല്ലറ മിതൃമ്മല മാടന്‍കാവ് സ്വദേശി ജിനേഷ് (40) ആണ് റിമാന്‍ഡിലായത്.
മിതൃമ്മല തൂങ്ങയില്‍ ലക്ഷംവീട് കോളനിയില്‍ മണിലാലിന് (47) ആണ് കുത്തേറ്റത്. സംഭവത്തക്കുറിച്ച് പാങ്ങോട് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം മാടന്‍കാവ് ജംഗ്ഷനില്‍ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ പ്രതി മദ്യലഹരിയില്‍ കൂടിയിരുന്ന ആളുകളെ അസഭ്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇത് മണിലാല്‍ തടഞ്ഞ് ജിനേഷിനെ പിടിച്ചുമാറ്റി വിട്ടു. ഇതില്‍ പ്രകോപിതനായ പ്രതി മാടന്‍കാവ് പാല്‍ സൊസൈറ്റിക്കു മുന്നില്‍ മണിലാലിനെ കാത്തുനിന്നു. ഒരു മണിയോടെ ഗാനമേള കഴിഞ്ഞെത്തിയ മണിലാലിനെ കൈയില്‍ കരുതിയിരുന്ന കത്തിക്ക് കുത്തി വീഴ്ത്തുകയായിരുന്നു.
കൈയിലും തലയിലും ഗുരുതര പരിക്കേറ്റ മണിലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പോയ ജിനേഷിനെ പോലീസ് പിടികൂടി നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha






















