സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഓര്‍ത്തഡോക്‌സ് സഭ ഡീക്കന്‍ മരിച്ചു.... അധ്യാപകന്‍ കൂടിയായ ഡീക്കന്‍ സ്‌കൂളില്‍നിന്നു വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടം

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഓര്‍ത്തഡോക്‌സ് സഭ ഡീക്കന്‍ (ശെമ്മാശന്‍) മരിച്ചു. റാന്നി മാന്നാക്കുഴിയില്‍ ഫാ. എം.വി. മാത്യൂസിന്റെ മകന്‍ ഡീക്കന്‍ ബെനോജി മാത്യൂസാ(45)ണ് മരിച്ചത്.
പത്തനാപുരം മൗണ്ട് താബോര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ ഡീക്കന്‍ സ്‌കൂളില്‍നിന്നു വീട്ടിലേക്കു മടങ്ങുംവഴിയാണ് അപകടം നടന്നത്.
ഇന്നല ഉച്ചയ്ക്ക് 1.45ന് പിഎം റോഡില്‍ മൈലപ്ര പള്ളിപ്പടിക്കും ജംഗ്ഷനും മധ്യേയുള്ള ഭാഗത്താണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ വാഹനം നിയന്ത്രണം വിട്ടു റോഡരികിലെ പഴയ കലുങ്കിന്റെ കുഴിയിലേക്കു മറിയുകയായിരുന്നു. പിഎം റോഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഭാഗമാണിത്.
അപകടത്തിനിടെ ഹെല്‍മറ്റ് തെറിച്ചുപോയതോടെ തലയ്ക്കു സാരമായി പരിക്കേറ്റു കിടന്ന ഡീക്കന്‍ ബെനോജിയെ അതുവഴിയെത്തിയ ജീപ്പില്‍ ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
"
തലയ്‌ക്കേറ്റ പരിക്കു ഗുരുതരമെന്നു കണ്ടതോടെ ആംബുലന്‍സില്‍ പരുമല ആശുപത്രിയിലേക്കു കൊണ്ടുപോയി. വൈകുന്നേരത്തോടെ മരിച്ചു. മൃതദേഹം പരുമല ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha






















