ജോലിക്ക് പോകവേ കാട്ടാനയുടെ ആക്രമണം..... നിലവിളി കേട്ടെത്തിയയാളെയും കാട്ടാന ആക്രമിച്ചു... രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ജോലിക്ക് പോകവേ കാട്ടാനയുടെ ആക്രമണം..... നിലവിളി കേട്ടെത്തിയയാളെയും കാട്ടാന ആക്രമിച്ചു... രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ദക്ഷിണ കന്നട ജില്ലയില്‍ കദബ താലൂക്കിലെ പുത്തൂരില്‍ രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം.
രഞ്ജിത (21), രമേശ് റായി നയില (55) എന്നിവരാണ് മരിച്ചത്. പേരട്ക്ക പാല്‍ സൊസൈറ്റി ജീവനക്കാരിയായിരുന്ന രഞ്ജിത രാവിലെ ജോലിക്ക് പോകവേയാണ് കാട്ടാന ആക്രമിച്ചത്. നിലവിളികേട്ട് രക്ഷിക്കാനെത്തിയ രമേശിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു.
രമേശ് സംഭവസ്ഥലത്തും രഞ്ജിത ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഈ മേഖലയില്‍ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്്. സ്ഥലത്തെത്തിയ വനപാലകരുമായി പ്രദേശവാസികള്‍ വാക്കേറ്റവുമുണ്ടായി.
മന്ത്രിയോ ഡെപ്യൂട്ടി കമീഷണറോ സ്ഥലത്തെത്താതെ മരിച്ചവരെ സംസ്‌കരില്ലെന്ന് പ്രദേശവാസികള്‍ . വനംവകുപ്പിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അവര്‍ ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















